Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ അധികാരം...

ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ പാസാക്കി; ബഹിഷ്കരിച്ച് പ്രതിപക്ഷം

text_fields
bookmark_border
ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ പാസാക്കി; ബഹിഷ്കരിച്ച് പ്രതിപക്ഷം
cancel

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. നിയമസഭ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. പാവകളെ വൈസ് ചാൻസിലറാക്കാനാണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.

വൈസ് ചാൻസലർമാരെെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അം​ഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് പ്രധാന നിയമഭേദഗതി. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. ​​​​ചാൻസലറായ ​ഗവർണറുടെ താത്പര്യം മറികടക്കാനാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നാണ് ആരോപണം. വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinrayi vijayan
News Summary - University Amendment Bill passed, curtailing Governor's powers; Boycott the opposition
Next Story