Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒഴിവുകൾ...

ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യാതെ സർവകലാശാലകളുടെ ഒളിച്ചുകളി

text_fields
bookmark_border
kerala public service commission
cancel

കോട്ടയം: സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തി അനധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട് ചെയ്യാതെ ഒളിച്ച്​ കളിച്ച്​ സംസ്ഥാനത്തെ വിവിധ സർകലാശാലകൾ. രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ വിരമിച്ചവരെ ഉൾപ്പെടെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുകയും ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യാത്തതുമായ സാഹചര്യമാണുള്ളതെന്ന്​ ചൂണ്ടിക്കാട്ടുന്നു. കേരള സർവകലാശാല അസിസ്റ്റന്‍റ്​ നിയമനം ഉൾപ്പെടെ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ്​ സർവകലാശാലകളിലെ അനധ്യാപക ഒഴിവുകളിലെ നിയമനം പി.എസ്​.സിക്ക്​ വിട്ട്​ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചത്​.

എന്നാൽ ഉത്തരവുകൾ പുറപ്പെടുവിച്ച്​ വർഷങ്ങളായിട്ടും ഈ ഒഴിവുകളിൽ പലതും പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യുന്നില്ലെന്നതാണ്​ സത്യം. നിരവധി പുതിയ സർവകലാശാലകൾ ഉൾപ്പെടെ നിലവിൽ വന്നിട്ടും അവിടങ്ങളിലേക്ക്​ തസ്തികകൾ അനുവദിക്കപ്പെട്ടിട്ടും അവയിലേക്ക്​നിയമനങ്ങൾ നടക്കുന്നില്ലെന്നാണ്​ കാര്യങ്ങൾ വ്യക്​തമാക്കുന്നത്​. ഇലക്​ട്രീഷ്യൻ, പ്ലമ്പർ, പമ്പ്​ ഓപറേറ്റർ, ഗേറ്റ്​ കീപ്പർ, ഹെൽപർ, ലാസ്കർ, ഗാർഡനർ, സ്​റ്റേഡിയം കീപ്പർ തുടങ്ങിയ ഒഴിവുകൾ പല സർവകലാശാലകളും പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യുന്നില്ലെന്ന നിലക്കാണ്​ കാര്യങ്ങൾ. സർവകലാശാല ഭരണ സമിതികളുടെ താൽപര്യങ്ങളാണ്​ ഇത്തരം നിയമനങ്ങൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്യാത്തതിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നതും.

ചില സർവകലാശാലകൾ ചില തസ്തികകളിൽ നിരവധി ഒഴിവുകളുണ്ടായിട്ടും അതിൽ ഒന്ന്​ പോലും പി.എസ്​.സിക്ക റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്ന്​ രേഖകൾ വ്യക്​തമാക്കുന്നു. ഉദാഹരണത്തിന്​ എം.ജി. സർവകലാശാലയിൽ അനുവദിച്ചിട്ടുള്ള ഇലക്​ട്രീഷ്യൻ തസ്തികകളുടെ എണ്ണം ഏഴാണെന്നും ഈ ഏഴ്​ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം സർവകലാശാല നൽകിയ മറുപടിയിൽ വ്യക്​തമാക്കുന്നു. ഇതിൽ ഒരു ഒഴിവ്​ ​പോലും പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്നും സർവകലാശാല സമ്മതിക്കുന്നു. ഇതേ അവസ്ഥ തന്നെയാണ്​ കേരള സർവകലാശാലയിലും. ഇത്തരത്തിൽ പല കാറ്റഗറിയിലുള്ള തസ്തികകളിൽ നിരവധി ഒഴിവുകളുങ്കിലും അതൊന്നും പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്തിട്ടില്ല. കേരള സർവകലാശാല ആസ്ഥാനം സ്ഥിതി ചെയ്യുന്ന പാളയം, കാര്യവട്ടം കാമ്പസ്​ എന്നിവിടങ്ങളിൽ ഇത്തരം ഒഴിവുകളുണ്ടെന്ന്​ സർവകലാശാല വൃത്തങ്ങൾ സമ്മതിക്കുന്നു.

കാർഷിക സർവകലാശാല, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത ​ സർവകലാശാലകൾ ചില തസ്തികകളിലെ ഒഴിവുകൾ പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്​, എന്നാൽ ഇവിടങ്ങളിലും റിപ്പോർട്ട്​ ചെയ്യാത്ത പല തസ്തികകളും നിലവിലുണ്ടെന്നും ആക്ഷേപമുണ്ട്​. ചില സർവകലാശാലകളിൽ കെട്ടിടങ്ങൾ ഉൾപ്പെടെ പൂർത്തിയാകാത്തതിനാലാണ്​ ജീവനക്കാരുടെ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യാത്തതെന്ന വിശദീകരണവും ലഭിക്കുന്നുണ്ട്​. ഫലത്തിൽ ഈ തസ്തികകളിലേക്ക്​ പി.എസ്​.സി നിയമനം കാത്ത്​ നിരവധി പേരാണ്​ കഴിയുന്നത്​. എന്നാൽ സർവകലാശാലകളുടെ ഈ ഒളിച്ചുകളികൾ കാരണം അവർക്കുള്ള അവസരങ്ങളാണ്​ ഇല്ലാതാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC
News Summary - Universities hide and seek by not reporting vacancies to PSC
Next Story