യുനൈറ്റഡ് കിങ്ഡം ഓഫ് കേരള: ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുനൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്മാരായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.ജോണി ആൻറെണിയും, യുവനായകൻ രഞ്ജിത്ത് സജീവും തോളോടുതോൾ ചേർന്ന് സന്തോഷിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ കൗതുകം ജനിപ്പിക്കുന്ന ഈ പോസ്റ്റർ ഒരപ്പൻറെയും മകൻറേയും ആത്മബന്ധമാണ് കാട്ടിത്തരുന്നത്.
ഫ്രാഗ്രൻറ് നേച്ചർ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് പൂയപ്പള്ളി ഫിലിംസിൻറെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കടന്നു വരുന്നു. പ്രത്യേകിച്ചുംമധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ ചിന്താഗതികൾ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന് രക്ഷകർത്താക്കളുടെ നിർലോഭമായ പിന്തുണയും, പ്രോത്സാഹനവുമുണ്ട്.
അത്തരമൊരു പശ്ചാത്തലത്തിൽ ഒരപ്പൻറെയും മകൻറേയും ആത്മബന്ധത്തിൻറെ കഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മധ്യതിരുവതാംകൂറിൻറെ ജീവിത സംസ്കാരത്തിലൂടെയാണ് ഈ ചിത്രത്തിൻറെ അവതരണം. ജോണി ആൻ്റെണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ, സംഗീതം രാജേഷ് മുരുകേശനും ഛായാഗ്രഹണം സിനോജ്.പി. അയ്യപ്പനും എഡിറ്റിംഗ് അരുൺ വൈഗയുമാണ്.
പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

