Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു; പ്രദേശത്ത് ചോരപ്പാടുകൾ
text_fieldsbookmark_border
കേന്ദ്ര മന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. ഉള്ളൂരിലുള്ള വാടക വീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു ഉപയോഗിച്ച് തകർത്തു. പ്രദേശത്ത് ചോരപ്പാടുകൾ കണ്ടെത്തി.
വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനൽ ചില്ലു തകർത്തപ്പോൾ അക്രമിയുടെ കൈക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. മെഡിക്കൽ കൊളജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

