Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി. മുരളീധരൻ ആര്‍ച്ച്...

വി. മുരളീധരൻ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ സന്ദർശിച്ചു; സൗഹൃദ സന്ദർശനമെന്ന് പ്രതികരണം

text_fields
bookmark_border
V Muraleedharan, Archbishop Thomas J Neto
cancel

​േതി​രു​വ​ന​ന്ത​പു​രം: ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ക്രൈ​സ്ത​വ സ​ഭാ ആ​സ്ഥാ​ന​ങ്ങ​ളും ഭ​വ​ന​ങ്ങ​ളും സ​ന്ദ​ര്‍ശി​ച്ച് ബി.​ജെ.​പി നേ​താ​ക്ക​ള്‍. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ ഒ​പ്പം ചേ​ർ​ക്കു​ക എ​ന്ന രാ​ഷ്ട്രീ​യ ന​യ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ആ​ശം​സ​ക​ള​റി​യി​ച്ചു​ള്ള ബി.​​​ജെ.​പി നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം. മു​തി​ര്‍ന്ന നേ​താ​ക്ക​ള്‍ ബി​ഷ​പ് ഹൗ​സു​ക​ളി​ലെ​ത്തി മ​ത​മേ​ല​ധ്യ​ക്ഷ​രെ ക​ണ്ട​പ്പോ​ള്‍ സം​സ്ഥാ​ന ജി​ല്ല നേ​താ​ക്ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ആ​ശം​സ അ​റി​യി​ച്ച​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല​ത്തെ ല​ത്തീ​ന്‍ അ​തി​രൂ​പ​താ ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ബി​ഷ​പ്പി​നെ ക​ണ്ട​ത്.

ആ​ര്‍ച്ച് ബി​ഷ​പ് തോ​മ​സ് ജെ. ​നെ​റ്റോ മു​ര​ളീ​ധ​ര​നെ ഷാ​ൾ അ​ണി​യി​ച്ച്​ സ്വീ​ക​രി​ച്ചു. അ​തേ​സ​മ​യം, ബി.​ജെ.​പി നേ​താ​ക്ക​ളു​ടേ​ത്​ നാ​ട​ക​മാ​ണെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും പ്ര​തി​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ന്ദ​ർ​ശി​ച്ച കേ​​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ര​മ​ണി​ക്കൂ​റോ​ളം അ​ട​ച്ചി​ട്ട മു​റി​യി​ൽ സം​സാ​രി​ച്ചു. ഫാ. ​യൂ​ജി​ൻ പെ​രേ​ര​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​നെ സ​ന്ദ​ർ​ശി​ച്ച് ഈ​സ്റ്റ​ർ ആ​ശം​സ നേ​ർ​ന്നു. ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ബി.​ജെ.​പി​യോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

കൊ​ച്ചി​യി​ൽ സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ​യും കൊ​ച്ചി രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ജോ​സ​ഫ്​ ക​രി​യി​ലി​നെ​യും സ​ന്ദ​ർ​ശി​ച്ച്​ ഈ​സ്റ്റ​ർ ആ​ശം​സ നേ​ർ​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും വി​കാ​രി​മാ​രെ അ​ത​തി​ട​ങ്ങ​ളി​ലെ ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി​യും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സും ത​ല​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യെ കാ​ണാ​ൻ ത​ല​ശ്ശേ​രി ബി​ഷ​പ് ഹൗ​സി​ലെ​ത്തി.

സൗ​ഹൃ​ദ​ച​ർ​ച്ച​യാ​ണ് ന​ട​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ​ച​ർ​ച്ച​ക​ൾ ഒ​ന്നും ഇ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanArchbishop Thomas J Neto
News Summary - Union Minister V. Muraleedharan Visited Archbishop Thomas J. Neto
Next Story