'നിങ്ങൾ അറിഞ്ഞോ, ഞാൻ അറിഞ്ഞില്ല കേട്ടോ...': മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി
text_fieldsതൃശൂർ: ഈ മാസം നടക്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ തന്നെ ഒഴിവാക്കണമെന്ന തരത്തിൽ വന്ന ചാനൽ വാർത്തകളെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമകളിൽ അഭിനയിക്കാനുള്ളതിനാൽ ഈ മാസം അവസാനം നടക്കുന്ന കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ തന്നെ സഹമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടുവെന്ന നിലക്കുള്ള വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ സഹമന്ത്രിയുടെ പരിഹാസം.
ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ... സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാർത്തകൾ ചമക്കുന്നവരോട്... അത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം!കേന്ദ്രമന്ത്രിസഭ പുനഃസംഘടന നടക്കാനിരിക്കെ സഭയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി. പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി.
ഫേസ്ബുക്ക് കുറിപ്പ്
സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു.... നിങ്ങള്‍ അറിഞ്ഞിരുന്നോ ?
ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ...
സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം 'സിനിമാ കഥകൾ' വിശ്വസിച്ച് ആരും സമയം കളയരുത്.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്...
"ലത് ശരിയല്ല... ഇനിയെങ്കിലും മാറ്റണം !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

