Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വയനാട് ഞങ്ങൾക്ക് തരണം, നവ്യയെ ജയിപ്പിച്ചാൽ കേന്ദ്രമന്ത്രി’; ഏത് പൂരം കലക്കിയിട്ടാണ് ട്രംപ് ജയിച്ചതെന്ന് സുരേഷ് ഗോപി

text_fields
bookmark_border
Suresh gopi
cancel

കൽപറ്റ: വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിനെ ജയിപ്പിച്ചാൽ അവരെ കേന്ദ്രമന്ത്രിയാക്കി തിരിച്ചു കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങൾ അനുഗ്രഹിച്ചാൽ വയനാട് ഞങ്ങൾ എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു. കമ്പളക്കാട് നവ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വയനാട് ബി.ജെ.പിക്കും മോദിക്കും അമിത് ഷാക്കും വേണം. വയനാട് ഞങ്ങൾക്ക് തരണം. ഇത്തവണ തെരഞ്ഞെടുത്ത് അയക്കുന്നത് എം.പിയായി ഒതുങ്ങുന്ന ആളെയായിരിക്കരുത്. കേന്ദ്രമന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തിയെ ആയിരിക്കണം. നവ്യയെ ജയിപ്പിച്ചു വിട്ടാൽ മന്ത്രിയാക്കി ഞാൻ തിരിച്ചു കൊണ്ടുവന്നു തരാം’ -സുരേഷ് ഗോപി പറഞ്ഞു.

ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. അല്ലാതെ ചിലർ പറയുന്നതു പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയാണെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയിട്ടാണ് ജയിച്ചത്. കേരള പൊലീസിനെ അങ്ങോട്ട് അയക്കൂ കേസെടുക്കാൻ.

വയനാട്ടുകാർക്ക് ഈ തെരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണ്. ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണം. ഇവിടെ നിന്ന് പോയ ആൾ പാർലമെന്‍റിൽ പുലമ്പുകയാണ്. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Union Minister if Navya Haridas wins-Suresh Gopi
Next Story