Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരണവീട്ടിൽ കയറാതെ കണ്ണന്താനം മടങ്ങി; ബി.ജെ.പിക്കാരിൽ പ്രതിഷേധം
text_fieldsbookmark_border
അങ്കമാലി: ബി.ജെ.പി നേതാവിെൻറ പിതാവ് മരണപ്പെട്ട വീടിന് അരികിൽ എത്തിയിട്ടും കയറാതെ പോയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിെൻറയും നേതാക്കളുടെയും നടപടിയില്‍ പ്രതിഷേധം. ബി.ജെ.പി കറുകുറ്റി മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു പാണ്ടറയുടെ അച്ഛന്‍ കേവന്‍ കണ്ണനാണ് തിങ്കളാഴ്ച രാവിലെ 9.30ന് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംസ്കാരം.
തിങ്കളാഴ്ച സന്ധ്യയോടെയാണ് കണ്ണന്താനവും നേതാക്കളും മരണവീടിന് വിളിപ്പാടകലെ പ്രമുഖ ബേക്കറി ഉടമയെ കാണാനെത്തിയത്. വാഹനങ്ങൾ കണ്ടപ്പോൾ മരണവീട് സന്ദര്‍ശിക്കാൻ എത്തിയതെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും കരുതിയത്. പൊലീസും ഇതിന് കരുതലെടുത്തു. എന്നാൽ, ഏറെനേരം ബേക്കറി ഉടമയുടെ വീട്ടില്‍ ചെലവഴിച്ച മന്ത്രിയും നേതാക്കളും മരണവീട്ടിലേക്ക് കയറാതെ മടങ്ങുകയായിരുന്നു.
Next Story
