Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രം അനുമതി...

കേന്ദ്രം അനുമതി നിഷേധിച്ചു; മന്ത്രിമാർ വിദേശയാത്ര റദ്ദാക്കി

text_fields
bookmark_border
കേന്ദ്രം അനുമതി നിഷേധിച്ചു; മന്ത്രിമാർ വിദേശയാത്ര റദ്ദാക്കി
cancel

തിരുവനന്തപുരം: പ്രളയാനന്തര കേരളപുനർനിർമാണത്തിനുള്ള ഫണ്ട്​ ശേഖരണാർഥം സംസ്​ഥാന മന്ത്രിമാർ വിദേശ സന്ദർശനം നടത്തുന്നതിന്​ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഇതേതുടർന്ന്​ മന്ത്രിമാർ യാത്ര റദ്ദാക്കി. യാത്രാനുമതി തേടി സംസ്​ഥാന സർക്കാർ നേരത്തെ​ അപേക്ഷ നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ്​ ചീഫ്​ സെക്രട്ടറിക്ക്​ ഇതുസംബന്ധിച്ച്​ അറിയിപ്പ്​ ലഭിച്ചത്​. മുഖ്യമന്ത്രി പിണറായി വിജയന്​ മാത്രമാണ്​ യാത്രാനുമതി ലഭിച്ചത്​. അദ്ദേഹം ബുധനാഴ്​ച പുലർച്ചെ യു.എ.ഇയിലേക്ക്​ പുറപ്പെടും.

16 മന്ത്രിമാർക്ക്​ അനുമതി ലഭ്യമാക്കാൻ വിദേശകാര്യ മന്ത്രാലയത്തിൽ സംസ്​ഥാനം കടുത്ത സമ്മർദം ചെലുത്തിയിരുന്നു. ചീഫ്​ സെക്രട്ടറി പലതവണ കേന്ദ്ര ഉദ്യോഗസ്​ഥരുമായി ആശയവിനിമയം നടത്തി. എന്നാൽ, കേന്ദ്ര പ്രതികരണം അനുകൂലമായില്ല. ലോക കേരളസഭ അംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെയുള്ള ധനസമാഹരണമാണ്​ സംസ്​ഥാനം ലക്ഷ്യമിട്ടത്​. നേരത്തെ യു.എ.ഇ സർക്കാർ സഹായം വാഗ്​ദാനംചെയ്​തെങ്കിലും വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത്​​ കേന്ദ്രം വിലക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodkerala ministermalayalam news
News Summary - Union ministary Reject kerala ministers Foreign Trip Aoolication
Next Story