Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള പൊലീസ് അക്കാദമിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ േട്രാഫി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് പരിശീലന കേന്ദ്രങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി നൽകുന്ന പുരസ്കാരത്തിന് തൃശൂരിലെ കേരള പൊലീസ് അക്കാദമി അർഹമായി. ദക്ഷിണ മേഖലയിലെ മികച്ച പരിശീലന കേന്ദ്രമായാണ് തെരഞ്ഞെടുത്തത്. 2016-17 വർഷം നോൺ ഗസറ്റഡ് ഓഫിസർ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് നൽകിയ പരിശീലനമാണ് അവാർഡിനർഹമാക്കിയത്. ഗസറ്റഡ് ഓഫിസർമാരുടെ പരിശീലന വിഭാഗത്തിൽ രാജസ്ഥാൻ പൊലീസ് അക്കാദമിയും നോൺ ഗസറ്റഡ് ഓഫിസർമാരുടെ പരിശീലന വിഭാഗത്തിൽ ഹരിയാന പൊലീസ് അക്കാദമിയുമാണ് ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടിയത്.
Next Story

