Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് ധനമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് പ്രവാസി മേഖലയിൽ പ്രത്യേക പരിഗണന വേണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന് പ്രത്യേക കോവിഡ് പാക്കേജ് ആവശ്യപ്പെടുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കോവിഡ് കാരണമായ പ്രതിസന്ധികൾ നേരിടുന്നുണ്ട്. എം.പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ ആവശ്യം ഉന്നയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ല. പ്രവാസി ക്ഷേമത്തിനായി 1000 കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

