Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളം വരുന്നതിൽ...

വിമാനത്താവളം വരുന്നതിൽ എന്താണ്​ തെറ്റ്​? -മുഖ്യമന്ത്രി

text_fields
bookmark_border
വിമാനത്താവളം വരുന്നതിൽ എന്താണ്​ തെറ്റ്​? -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: നാട്ടിൽ വിമാനത്താവളങ്ങൾ വരുന്നതിൽ എന്താണ്​ തെറ്റെന്നും ഇവ വികസനത്തിനാവശ്യമാണെന്നും​ മുഖ്യമന്ത്രി. ശബരിമല വിമാനത്താവളത്തിന്​ താൽപര്യമെടുക്കും. കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ ഉപനേതാവ്​ ഡോ.എം.കെ. മുനീർ കൊണ്ടുവന്ന​ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി പറയവെയാണ്​ സർക്കാർ നയം വ്യക്തമാക്കിയത്​. പ്രമേയത്തിന്​ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം ഇറങ്ങിപ്പോയി.

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് കേന്ദ്ര സര്‍ക്കാറി​​​െൻറ സഹകരണമില്ലെന്ന്​ പിണറായി വിജയൻ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വലിയ സാധ്യതയ​ുണ്ട്​. വ്യോമയാന ഡയറക്ടര്‍ ജനറലി​​​െൻറ നിബന്ധന പാലിക്കുന്നതിന് ടെര്‍മിനല്‍ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കണം. റണ്‍വേയുടെ ദൈര്‍ഘ്യം, പാരലല്‍ ടാക്‌സിവേ, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ എന്നിവ വര്‍ധിപ്പിക്കണം. ഇവ സജ്ജമാക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി. 137 ഏക്കറാണ്​ അധികം വേണ്ടത്. ഒപ്പം കാര്‍ പാര്‍ക്കിങ്ങിന്​ 15.25 ഏക്കര്‍ കൂടി വേണം. സ്​ഥലമെടുപ്പിന്​ എതിർപ്പുയർന്നപ്പോൾ അവർക്കൊപ്പം നിന്നവരാണ്​ വികസനത്തിനുവേണ്ടി സംസാരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പറഞ്ഞു​.

2017-18 ല്‍ 226 കോടി രൂപയായിരുന്ന കരിപ്പൂർ വിമാനത്താവളത്തി​​​െൻറ വരുമാനം 2018-2019 ല്‍ 305 കോടിയായി വര്‍ധിക്കും. ലാഭം 2017-18ല്‍ 92 കോടി ആയിരുന്നത് 2018-19 ല്‍ 162 കോടിയായി വര്‍ധിക്കുമെന്നും വിമാനത്താവള ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂര്‍ പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി 10 വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്​ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടെയും ഇന്ധന നികുതി അഞ്ച്​ശതമാനമാക്കി കുറക്കാൻ 2017ൽ മന്ത്രിസഭ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന്​ മുനീർ പറഞ്ഞു. കണ്ണൂരിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചിട്ടും മന്ത്രിസഭ തീരുമാനം നടപ്പായില്ല. കരിപ്പൂരിൽ മൂന്ന്​ വിമാന സർവിസ്​ റദ്ദാക്കി. ചാർ​േട്ടഡ്​ വിമാനങ്ങൾക്കുവേണ്ടി മാത്രമുള്ള വിമാനത്താവളമായി കരിപ്പൂർ മാറിയേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഇന്ധന നികുതി കുറച്ചാൽ കേരളത്തിൽ ഇന്ധനം നിറക്കാൻ പുറത്തുനിന്നുള്ള വിമാനങ്ങൾ വരുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിന്​ ഭൂമി ഏറ്റെടുക്കുന്നതിന്​ യു.ഡി.എഫ്​ എതിരല്ല. എന്നാൽ, എത്ര ഭൂമി വേണമെന്ന്​ കൃത്യമായി പറയണം -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam newsAirport Development
News Summary - Union government not support to Development of Karipur Airport - Kerala News
Next Story