Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യവത്​കരണത്തിന്​...

സ്വകാര്യവത്​കരണത്തിന്​ ഉൗന്നൽ; ബജറ്റ്​ കോർപറേറ്റ്​ സൗഹൃദം

text_fields
bookmark_border
സ്വകാര്യവത്​കരണത്തിന്​ ഉൗന്നൽ; ബജറ്റ്​ കോർപറേറ്റ്​ സൗഹൃദം
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ ആരവത്തി​​െൻറ പൊടി അടങ്ങുന്നതിനു മുമ്പ്​ ധനമന്ത്രി നിർമല സീതാരാമൻ പാർലമ​െൻറിൽ അവത രിപ്പിച്ച ബജറ്റിൽ സാധാരണക്കാരന്​ പ്രഹരം. പെ​ട്രോളിനും ഡീസലിനും രണ്ടുരൂപ വീതം നികുതി കൂട്ടി. ഉപഭോക്​തൃ സംസ് ​ഥാനമായ കേരളത്തിന്​ ഇരട്ട പ്രഹരം. ഇന്ധന വിലവർധന നിത്യോപയോഗ സാധന വില കൂട്ടും. കേരളം ചോദിച്ചതൊന്നും ബജറ്റ്​ പരിഗണിച്ചതുമില്ല.

സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്​മ എന്നീ മുഖ്യപ്രശ്​നങ്ങൾക്കു മു മ്പിൽ നിൽക്കുന്ന സാധാരണക്കാരനെ തലോടുന്ന നിർദേശങ്ങളൊന്നും ബജറ്റ്​ മുന്നോട്ടുവെച്ചിട്ടില്ല. അന്താരാഷ്​ട് ര തലത്തിൽ അസംസ്​കൃത എണ്ണവില കുറയുന്നതി​​െൻറ ആശ്വാസത്തിനിടയിലാണ്​ അധിക എക്​സൈസ്​ തീരുവ, റോഡ്​ സെസ്​ എന്നീ ഇന ങ്ങളിൽ ഒരുരൂപ വീതം സർക്കാർ വർധിപ്പിച്ചത്​. അനുബന്ധ നികുതികൾ കൂടി ചേരു​േമ്പാൾ ഇന്ധനവില വർധന ലിറ്ററിന്​ രണ്ടര ര ൂപ കവിയും.

സ്വകാര്യവത്​കരണം, വിദേശ നിക്ഷേപ വ്യവസ്​​ഥകൾ ഉദാരമാക്കൽ, പൊതുമേഖല സ്​ഥാപന ഒാഹരി വിൽപന എന്നിവക്ക ാണ്​ കോർപറേറ്റ്​ സൗഹൃദ ബജറ്റിൽ ഉൗന്നൽ ലഭിച്ചത്​. പാത വികസനത്തിൽ അടക്കം റെയിൽവേയിലാണ്​ ഏറ്റവും കൂടുതൽ സ്വകാര ്യവത്​കരണം. ഒറ്റ ബ്രാൻഡ്​​ ചില്ലറ വ്യാപാരത്തിൽ പുറംനിക്ഷേപ വ്യവസ്​ഥകൾ ഉദാരമാക്കി. ഇൻഷുറൻസ്​, വ്യോമയാനം എന്ന ീ മേഖലകളിൽ കൂടുതൽ വിദേശ നി​ക്ഷേപം അനുവദിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇനി ബാക്കിയുള്ള ഒമ്പതുമാസം കൊണ്ട്​ ഒാഹരി വിൽപന വഴി 1.05 ലക്ഷം കോടി സമാഹരിക്കുക എന്ന വിപുല പദ്ധതിയും ബജറ്റ്​ മുന്നോട്ടുവെച്ചു.

പ്രധാന നിർദ േശങ്ങളിലൂടെ:

  1. ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല; അഞ്ചുലക്ഷത്തിനുതാഴെ നികുതിയില്ല
  2. സ്വ​ർ​ണ​ ത്തി​ന്​ വി​ല കൂ​ടും; ക​സ്​​റ്റം​സ്​ തീ​രു​വ കൂ​ട്ടി
  3. വൈ​ദ്യു​തി​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ നി​കു​തി​യി​ള​വ്​; ഒ​ന്ന​ര ല​ക്ഷം വ​രെ​യു​ള്ള
  4. പ​ലി​ശ​ക്ക്​ നി​കു​തി​െ​യാ​ഴി​വ്​
  5. കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ നി​കു​ തി​യി​ള​വ്​; വി​റ്റു​വ​ര​വ്​ 400 കോ​ടി​യി​ൽ
  6. താ​ഴെ​യെ​ങ്കി​ൽ നി​കു​തി നി​ര​ക്ക്​ 25 ശ​ത​മാ​നം മാ​ത്രം
  7. പ്ര​വാ​സി​ക്ക്​ ആ​റു​മാ​സം കാ​ത്തി​രി​ക്കാ​തെ ആ​ധാ​ർ
  8. ബ​സ്​ യാ​ത്ര, ടോ​ൾ നി​കു​തി, പാ​ർ​ക്കി​ങ്​ ചാ​ർ ​ജ്, ​​ചെ​റു​കി​ട
  9. ഷോ​പ്പി​ങ്​ എ​ന്നി​വ​ക്ക്​ ഒ​റ്റ കാ​ർ​ഡ് ​-മൊ​ബി​ലി​റ്റി കാ​ർ​ഡ്​
  10. റെ​യി​ൽ​വേ​ യി​ൽ വ​ൻ​ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം;
  11. പാ​ത നി​ർ​മാ​ണ​വും ട്രെ​യി​നും സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​
  12. വ്യോ ​മ​യാ​നം, മീ​ഡി​യ-​ആ​നി​മേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്​
  13. മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ പ്ര​ത്യ​ക്ഷ വി​ദേ​ശ നി​ക്ഷേ​പ ം
  14. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ഒാ​ഹ​രി കു​റ​ക്കും;
  15. 51 ശ​ത​മാ​ന​ത്തി​നു താ​ഴെ​യു ​മാ​കാം
  16. പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മീ​ഷ​ൻ
  17. ദേ​ശീ​യ കാ​യി​ക വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ്​
  18. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട്​ എ​ല്ലാ​വ​ർ​ക്കും വീ​ട്, കു​ടി​വെ​ള്ളം, പാ​ച​ക വാ​ത​കം, വൈ​ദ്യു​തി
  19. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ 1.25 ല​ക്ഷം കി.​മീ​റ്റ​ർ റോ​ഡ്​ ന​വീ​ക​രി​ക്കും
  20. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക്​ വാ​യ്​​പ വ​ർ​ധി​പ്പി​ക്കാ​ൻ മൂ​ല​ധ​ന​മാ​യി 70,000 കോ​ടി
  21. ഒാ​ഹ​രി വി​ൽ​പ​ന ഉൗ​ർ​ജി​ത​മാ​ക്കും; ല​ക്ഷ്യം 1.05 ല​ക്ഷം കോ​ടി
  22. ര​ണ്ടു​കോ​ടി​ക്കു മു​ക​ളി​ലു​ള്ള നി​കു​തിവി​ധേ​യ വ​രു​മാ​ന​ത്തി​ന്​ സ​ർ​ചാ​ർ​ജ്​ കൂ​ട്ടി
  23. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം
  24. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ നി​േ​ക്ഷ​പ​ത്തി​ന്​ 100 ല​ക്ഷം കോ​ടി


1.പാ​ന്‍ കാ​ര്‍ഡ് ഇ​ല്ലാ​ത്ത​വ​ര്‍ക്ക് ഇ​നി മു​ത​ല്‍ ആ​ധാ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ആ​ദാ​യ​നി​കു​തി റി​േ​ട്ട​ണു​ക​ൾ സ​മ​ര്‍പ്പി​ക്കാം. പാ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും പ​ര​സ്പ​ര ഉ​പ​യോ​ഗ​മു​ള്ള​താ​ക്കും.പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ക്ക് ഇ​ന്ത്യ​യി​ലെ​ത്തി​യാ​ലു​ട​ൻ ആ​ധാ​ര്‍ കാ​ര്‍ഡ് ല​ഭി​ക്കാ​ൻ സൗ​ക​ര്യ​​മൊ​രു​ക്കും. കാ​ർ​ഡി​ന്​ ഇ​ന്ത്യ​യി​ലെ​ത്തി 180 ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ല്ല

2.അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ ക്രെ​ഡി​റ്റ്​ ഗാ​ര​ൻ​റി കോ​ർ​പ​റേ​ഷ​ൻ. വി​ദേ​ശ നി​ക്ഷേ​പ​ക​രാ​യ ഒ​റ്റ ബ്രാ​ൻ​ഡ്​​ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ ത​ദ്ദേ​ശീ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ്​ നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​ന്​ വ​ർ​ഷം​തോ​റും ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മം

3. ഖാ​ദി​ക്കും മു​ള​ക്കും മ​റ്റു​മാ​യി 100 പു​തി​യ വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ൾ, കാ​ർ​ഷി​ക, ഗ്രാ​മ വ്യ​വ​സാ​യ​ത്തി​ൽ 75,000 സം​രം​ഭ​ക​ർ​ക്ക്​ പ​രി​ശീ​ല​നം, 10,000 പു​തി​യ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ൾ, സീ​റോ ബ​ജ​റ്റ്​ ഫാ​മി​ങ്​ പ്രോ​ത്സാ​ഹി​പ്പി​ക്കും, ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ഇ​ന്ത്യ വെ​ളി​യി​ട വി​സ​ർ​ജ​ന മു​ക്ത ഭാ​ര​തം.


വില കൂടുന്നവ
കീശ ചോരും
പെട്രോൾ, ഡീസൽ
സ്വർണം, വെള്ളി
സിഗരറ്റ്​, പാൻമസാല
ഇറക്കുമതി ചെയ്​ത കാറുകൾ
സ്​പ്ലിറ്റ്​ എ.സി
ഉച്ചഭാഷിണി
ഡിജിറ്റൽ വിഡിയോ റെക്കോഡർ
പ്ലഗ്​, സോക്കറ്റ്​, സ്വിച്
മെറ്റൽ ഫിറ്റിങ്​സ്​
ഇറക്കുമതി ചെയ്​ത പുസ്​തകങ്ങൾ
സി.സി ടി.വി കാമറ
കശുവണ്ടിപ്പരിപ്പ്​
ഇറക്കുമതി ചെയ്​ത പ്ലാസ്​റ്റിക്​
സോപ്പ്​ നിർമാണത്തിനുള്ള അസംസ്​കൃത വസ്​തുക്കൾ
വിനൈൽ ​േഫ്ലാറിങ്​, ടൈൽസ്​
ഒപ്​റ്റിക്കൽ ഫൈബർ
സെറാമിക്​ ടൈൽസ്​, വാൾ ടൈൽസ്​
ഇറക്കുമതി ചെയ്​ത സ്​റ്റീൽ ഉൽപന്നങ്ങൾ
ഇറക്കുമതി ചെയ്​ത ഓ​ട്ടോ പാർട്​സ്​
ന്യൂസ്​പ്രിൻറ്​
മാർബിൾ സ്ലാബ്​
ഫർണിച്ചർ

വില കുറയുന്നത്​
..............

ഇലക്​ട്രിക്​ വാഹന ഭാഗങ്ങൾ
കാമറ മൊഡ്യൂൾ, മൊബൈൽ ചാർജർ
സെറ്റ്​ടോപ്​ ബോക്​സ്​
ഇറക്കുമതി ചെയ്​ത പ്രതിരോധ ഉപകരണങ്ങൾ
ഇറക്കുമതി ചെയ്​ത കമ്പിളിനാര്​

വനിതകൾക്ക്​ ​പ്രോത്സാഹനം
സ്ത്രീ​ക​ളു​ടെ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കാ​തെ, ലോ​ക​ത്തി​ന് വ​ള​ര്‍ച്ച സാ​ധ്യ​മാ​കി​ല്ലെ​ന്നും ഗ്രാ​മീ​ണ വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍ക്കു​ള്ള പ​ലി​ശ​യി​ള​വ് എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കും. സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ ഒ​രു അം​ഗ​ത്തി​ന് ല​ക്ഷം രൂ​പ വ​രെ മു​ദ്ര ലോ​ൺ അ​നു​വ​ദി​ക്കും‍. ജ​ന്‍ധ​ന്‍ അ​ക്കൗ​ണ്ടു​ള്ള സ്ത്രീ​ക​ള്‍ക്ക് 5,000 രൂ​പ ഓ​വ​ര്‍ ഡ്രാ​ഫ്റ്റ് അ​നു​വ​ദി​ക്കും.

കോ​ർ​പ​റേ​റ്റ്​ നി​കു​തി ഇ​ള​വ്​: പ​രി​ധി 400 കോ​ടി​യാ​ക്കി
കോ​ർ​പ​റേ​റ്റ്​ നി​കു​തി നി​ര​ക്ക്​ 25 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കാ​നു​ള്ള പ​രി​ധി ഉ​യ​ർ​ത്തി. 25 ശ​ത​മാ​നം നി​കു​തി ക​ണ​ക്കാ​ക്കാ​ൻ ക​മ്പ​നി​ക​ളു​ടെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ്​ പ​രി​ധി 250 കോ​ടി​യി​ൽ​നി​ന്ന്​ 400 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നാ​ണ്​ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്തെ 99.3 ശ​ത​മാ​നം ക​മ്പ​നി​ക​ളും ഇൗ ​പ​രി​ധി​യി​ൽ വ​രു​ന്ന​വ​യാ​ണെ​ന്ന്​​ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള കോ​ർ​പ​റേ​റ്റ്​ നി​കു​തി 30 ശ​ത​മാ​ന​മാ​ണ്.

പുതിയ നാണയങ്ങൾ ഉടൻ
ഒ​രു രൂ​പ, ര​ണ്ടു രൂ​പ, അ​ഞ്ചു രൂ​പ, പ​ത്തു രൂ​പ 20 രൂ​പ എ​ന്നി​വ​യു​ടെ പു​തി​യ നാ​ണ​യ​ങ്ങ​ൾ ഉ​ട​ൻ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന്​​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. എ​ല്ലാ നാ​ണ​യ​ങ്ങ​ളും കാ​ഴ്​​ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​താ​യി​രി​ക്കും. ചെ​റി​യ മൂ​ല്യ​ത്തി​​െൻറ നാ​ണ​യ​ങ്ങ​ൾ ക​നം കു​റ​ഞ്ഞ​തും മൂ​ല്യം കൂ​ടി​യ നാ​ണ​യ​ങ്ങ​ൾ ക​നം കൂ​ടി​യ​തു​മാ​യി​രി​ക്കും. 20 രൂ​പ​യു​ടെ പു​തി​യ ​നാ​ണ​യ​ത്തി​ന്​ 12 വ​ശ​ങ്ങ​ൾ ഉ​ണ്ടാ​കും. ബാ​ക്കി​യു​ള്ള​വ വൃ​ത്താ​കൃ​തി​യി​ലാ​യി​രി​ക്കും.

ബഹിരാകാശശേഷി വിൽപനക്ക്
ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ​ശേ​ഷി വാ​ണി​ജ്യ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ബ​ഹി​രാ​കാ​ശ​രം​ഗ​ത്ത്​ വാ​ണി​ജ്യ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ന്യൂ ​സ്പേ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ൻ.​െ​എ​സ്.​െ​എ.​എ​ൽ) രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

‘ദശക ദർശനം’ മുന്നോട്ടുവെച്ച്​ ബജറ്റ്
അ​ടു​ത്ത പ​തി​റ്റാ​ണ്ടി​ലേ​ക്കു​ള്ള പ​ത്തി​ന ദ​ർ​ശ​ന​രേ​ഖയാണ്​ ബ​ജ​റ്റ് മുന്നോട്ടുവെക്കുന്നത്​
1. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ കു​റ​ച്ച്, പ​ര​മാ​വ​ധി വ​ഴി​യൊ​രു​ക്ക​ൽ.
2. മ​ലി​നീ​ക​ര​ണം കു​റ​ക്കു​ക.
3. സ​മ്പ​ദ്​​വ്യ​വ​സ്​​​ഥ​യു​ടെ മു​ക്കി​ലും മൂ​ല​യി​ലും ഡി​ജി​റ്റ​ൽ ഇ​ന്ത്യ.
4. ബ​ഹി​രാ​കാ​ശ പ​ദ്ധ​തി ല​ക്ഷ്യം നി​റ​വേ​റ്റു​ക.
5. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം.
6. ന​ല്ല വെ​ള്ളം, ശു​ദ്ധ​മാ​യ ന​ദി​ക​ൾ.
7. ക​ട​ൽ സ​മ്പ​ത്ത്​ പ്ര​േ​യാ​ജ​ന​പ്പെ​ടു​ത്തു​ക.
8. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ സ്വ​യം​പ​ര്യാ​പ്​​ത​ത; ക​യ​റ്റു​മ​തി.
9. ആ​രോ​ഗ്യ ഭാ​ര​തം.
10. സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budget 2019
News Summary - union budget 2019
Next Story