കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം പോലും വെട്ടിക്കുറക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകും.
കേരളത്തിെൻറ ചിരകാല ആവശ്യമായിരുന്ന എയിംസ് ഇത്തവണയും ഇല്ല. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു. റബര്‍ വില സ്ഥിരതഫണ്ടിനെക്കുറിച്ചും ബജറ്റിൽ മൗനമാണ്. മാത്രമല്ല, ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇളവ് നല്‍കും എന്ന പ്രഖ്യാപനം കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ നടപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
