കേരളത്തിന് ഒന്നുമില്ല; വിലക്കയറ്റത്തിെൻറ ഇരുട്ടടി മാത്രം
text_fieldsന്യൂഡൽഹി: കേരളം ഉന്നയിച്ച അടിസ്ഥാന ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞ രണ്ടാം മോദി സർ ക്കാറിെൻറ കന്നി ബജറ്റ് പെട്രോൾ ഡീസൽ വില വർധനയിലൂടെ ഉപഭോക്തൃ സംസ്ഥാനമായ കേ രളത്തിന് വിലക്കയറ്റത്തിെൻറ ഇരുട്ടടി നൽകി. കശുവണ്ടിപ്പരിപ്പിെൻറ ഇറക്കുമതി ച്ചുങ്കം 40 ശതമാനത്തിൽനിന്ന് 70 ശതമാനമായി വർധിപ്പിച്ചതുമൂലം കേരളത്തിലെ കശുവണ്ടി മേഖലക്കുള്ള ആശ്വാസംകൊണ്ട് കേരളത്തിന് തൃപ്തിപ്പെടേണ്ടി വന്നു.
എയിംസ്, അന്താരാ ഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, ചെെന്നെ -ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴ ി കൊച്ചിയിലേക്ക് വ്യാപിപ്പിക്കാനുള്ള അപേക്ഷ എന്നിവ ഇൗ വർഷവും അനുവദിച്ചില്ല. പ്ര ളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സഹായം വകയിരുത്താതിരുന്ന ബജറ്റ് പ്ര ളയാനന്തര കേരളത്തിെൻറ പുനർ നിർമാണത്തിന് വിദേശ വായ്പാ പരിധി ഉയർത്തണമെന്ന അഭ് യർഥനപോലും അംഗീകരിച്ചില്ല.
വിദേശ വായ്പ പരിധി നിലവിലെ മൂന്നു ശതമാനത്തില്‍നിന്നും നാലര ആക്കി ഉയര്‍ത്തണമെന്നായിരുന്നു കേരളം ഉന്നയിച്ച അടിയന്തര ആവശ്യം. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറയുകയും പ്രളയം സാമ്പത്തികമേഖലയെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കേരളം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. റബറിന് സബ്സിഡി അനുവദിക്കുക, മലബാർ കാൻസർ സെൻററിനെ രാഷ്ടീയ ആേരാഗ്യ നിധി പദ്ധതിയിൽ ഉൾപ്പെടുത്തുക. കോഴിക്കോട് അത്യാധുനിക വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് കൂടുതൽ സഹായം നൽകുക.
തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിൽ കൂടുതൽ റെയിൽപാതകൾ ബജറ്റിൽ അനുവദിക്കുക എന്നീ ആവശ്യങ്ങളോടും ബജറ്റ് പുറം തിരിഞ്ഞുനിന്നു. കേന്ദ്രബജറ്റില്‍ 20,228.33 കോടി രൂപയാണ് ഈ ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതം. പോയവര്‍ഷത്തെക്കാള്‍ 1190.01 കോടി രൂപയുടെ വര്‍ധനയുണ്ടെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിെനക്കാളും കുറവാണിത്. എക്സൈസ് നികുതിയായി 1103 കോടി രൂപയും കസ്റ്റംസ് നികുതിയായി 1456 കോടി രൂപയും ആദായനികുതിയായി 5268.67 കോടി രൂപയും ജി.എസ്.ടി ഇനത്തില്‍ 5508.49 കോടി രൂപയും കോര്‍പറേറ്റ് നികുതിയായി 6892.17 കോടി രൂപയുമാണ് കേന്ദ്രം ഇൗ സാമ്പത്തിക വർഷം കേരളത്തിന് നല്‍കുക
കേരളത്തിെൻറ ബജറ്റ് വിഹിതം
കേരളത്തിലെ വിവിധ പൊതുമേഖല സ്ഥാപനങ്ങൾക്കും കേരളവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും ബോർഡുകൾക്കും ലഭിച്ച ബജറ്റ് വിഹിതം. (കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക ബ്രാക്കറ്റിൽ)
- തിരുവനന്തപുരം നാഷനല്‍ സെൻറര്‍ ഫോര്‍
- എര്‍ത്ത് സയന്‍സ് സ്റ്റഡീസ് -20 കോടി (13.50 കോടി)
- തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോര്‍
- ബയോടെക്നോളജി അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 761.86 കോടിയിൽനിന്ന് വിഹിതം (749.68 കോടി)
- വലിയമല ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്
- സയന്‍സ് ആന്‍ഡ് ടെക്നോളജി -80 കോടി (75 കോടി)
- ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍
- ആന്‍ഡ് റിസര്‍ച് (ഐസര്‍) -899.22 കോടിയിൽനിന്ന്
- വിഹിതം (580 കോടി)
- കായംകുളം താപനിലയമടക്കമുള്ള എൻ.ടി.പി.സിക്കുള്ള 20,000 കോടിയിൽനിന്ന് വിഹിതം (22,300 കോടി)
- കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് -46.71 കോടി (67.41 കോടി)
- കൊച്ചി കപ്പല്‍ശാല -660 കോടി (495 കോടി)
- ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് -300 കോടി
- (387 കോടി). പുറമെ 105 കോടിയിൽനിന്നുള്ള വിഹിതവും
- കയര്‍ വികാസ് യോജന -70.50 കോടി (75.93 കോടി)
- കയര്‍ ഉദ്യാമി യോജന-രണ്ട് കോടി (10 കോടി)
- റബര്‍ ബോര്‍ഡ് -170 കോടി (172.22 കോടി)
- തേയില ബോര്‍ഡ് -150 കോടി (160.20 കോടി)
- കോഫി ബോര്‍ഡ് -200 കോടി (175.25 കോടി)
- സ്പൈസസ് ബോര്‍ഡ് -100 കോടി (90.93 കോടി)
- കയര്‍ ബോര്‍ഡ്-നാലു കോടി (മൂന്നു കോടി)
- കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിൽ
- -ഒരു കോടി (ഒരു കോടി)
- സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി
- -90 കോടി (100 കോടി)
- നാഷനല്‍ ഫിഷറീസ് െഡവലപ്മെൻറ് ബോര്‍ഡ് -80.75 കോടി
- തേയില ബോര്‍ഡ് -150 കോടി
- കോഫി ബോര്‍ഡ് -120 കോടി
- റബർ -170 കോടി
- സുഗന്ധവിള ഗവേഷണ കേന്ദ്രം -120 കോടി
- കശുവണ്ടി ബോര്‍ഡ് -ഒരു കോടി
- സമുദ്രോൽപന്ന കയറ്റുമതി ബോര്‍ഡ് -90 കോടി
- ഫിഷറീസ് ബോര്‍ഡ് -249.61 കോടി
- കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്-46.7 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
