Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: പരിഷ്​കാരങ്ങൾ വെട്ടിത്തുടങ്ങി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: പരിഷ്​കാരങ്ങൾ വെട്ടിത്തുടങ്ങി
cancel

തിരുവനന്തപുരം: പടിയിറങ്ങിയ സി.എം.ഡി ടോമിൻ ​െജ. തച്ചങ്കരി ഏർപ്പെടുത്തിയ സംവിധാനങ്ങളിൽ കെ.എസ്​.ആർ.ടി.സി ചീഫ്​ ഒാഫിസിൽ നിന്നു​ തന്നെ കൈവെക്ക​ുന്നു. മണിക്കൂറുകൾ തുടർച്ചയായി ഒരാൾ വണ്ടി ഒാടിക്കുന്നതിനു പകരം ഡ്രൈവറും കണ്ടക്​ടറും ഡ്യൂട്ടി മാറുന്ന ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം ഏതാനും ബസുകളിൽ അവസാനിപ്പിക്കാനാണ് ആദ്യ​ നീക്കം. ഇതി​​​െൻറ ഭാഗമായി തമ്പാനൂരിൽ പുറപ്പെടേണ്ട പാലക്കാ​േട്ടക്കുള്ള സർവിസ്​ അടക്കം നാല്​ ബസുകളിൽ ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം നിർത്തലാക്കി.

രാവിലെ 5.30ന്​ പുറ​പ്പെടുന്ന പാലക്കാട്​ സർവിസിനെത്തിയ ജീവനക്കാരനെ അധികൃതർതന്നെ ഇറക്കിവിട്ടതായാണ്​ ആരോപണം. ട്രിപ്പിനായുള്ള ടിക്കറ്റ്​ മെഷീനടക്കം വാങ്ങി ബസിൽ കയറ​ാനൊരുങ്ങ​വേയാണിത്​. ഡ്യൂട്ടിക്കായി പുലർച്ചയിൽ തയാറായി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ ഉദ്യോഗസ്ഥനോടാണ്​ ഇൗവിധം പെരുമാറിയത്​​. ഇതിനു​ പുറമേ തമ്പാനൂരിൽനിന്ന്​ രാവിലെ ഒമ്പതിനുള്ള പാലക്കാട്​ മിന്നൽ സർവിസ്​, 7.30നുള്ള കോഴിക്കോട്​ ഡീലക്​സ്​, രാവിലെ ഏഴിനുള്ള നിലമ്പൂർ ഡീലക്​സ്​ എന്നി ബസുകളിലും ഇൗ സംവിധാനം ഒഴിവാക്കിയിട്ടുണ്ട്​.

എട്ടു മണിക്കൂറിൽ താഴെ സർവിസുള്ള ബസുകളിൽനിന്ന്​ ഡ്രൈവർ കം കണ്ടക്​ടർ സംവിധാനം ഒഴിവാക്കണമെന്ന ചീഫ്​ ഒാഫിസി​​​െൻറ നിർദേശത്തെ തുടർന്നാണ്​ ക്രമീകരണം ഒഴിവാക്കിയതെന്നാണ്​ അധികൃതരുടെ വിശദീകരണം. ഏഴ്​ മണിക്കൂറിൽ താഴെ സ്​റ്റിയറിങ്​ ഡ്യൂട്ടിയുള്ള പകൽ സമയ സർവിസുകളിൽ നിന്ന്​ ഷെഡ്യൂളുള്ള കണ്ടക്ടറെ ഒഴിവാക്കി പകരം ഡ്രൈവർ കം കണ്ടക്​ടറെ അയക്കുന്നതിനെതിരെ കണ്ടക്ടർമാർ യൂനിയൻ ഭേദ​െമന്യേ എ.ടി.ഒക്ക്​ പരാതി നൽകിയിരുന്നു.

എ.ടി.ഒ ചീഫ് ഓഫിസുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തിയ ശേഷം ഇത്തരം ഷെഡ്യൂളുകളിൽ ഡ്രൈവർ കം കണ്ടക്​ടർ ആവശ്യമില്ലെന്ന്​ രേഖപ്പെടുത്തുകയായിരുന്നുവെന്നാണ്​ വിശദീകരണം. രാവിലെ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്​ഥൻ ടേൺ പ്രകാരം വൈകീട്ടത്തെ സ്​കാനിയ ഡ്യൂട്ടിക്ക്​ എത്തേണ്ടയാളാണെന്നും ഡ്യൂട്ടി മാറി രാവിലെ എത്തിയതാണെന്നും അധികൃതർ അവകാശപ്പെടുന്നു. എട്ടു മണിക്കൂറിൽ താ​െഴയുള്ള പകൽ സർവിസുകളിൽ ഡ്രൈവർ കം കണ്ടക്​ടർ വേണ്ടതില്ലെന്നാണ്​ ​മാനേജ്​മ​​െൻറ്​ യൂനിയനുകളുമായി നടത്തിയ ചർച്ചയിലെ ധാരണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUnionsDriver cum conductor
News Summary - Union Against KSRTC Duty Pattern - Kerala News
Next Story