ഓക്സിജൻ നിർമാതാക്കൾക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കും -കലക്ടർ
text_fieldsകോഴിക്കോട്: കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ ഓക്സിജൻ ഉൽപാദകരുടെയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചുചേർത്ത് കലക്ടർ സാംബശിവ റാവു സ്ഥിതി വിലയിരുത്തി. യൂനിറ്റുകൾക്ക് ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടാവുമെന്ന് കലക്ടർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനുള്ള ശേഷിയുള്ളതായി ഉൽപാദകരും വിതരണക്കാരും ഉറപ്പുനൽകി.
മലപ്പുറം ചേളാരിയിലും കണ്ണൂരിലും പ്രവർത്തിക്കുന്ന രണ്ട് ഉൽപാദന യൂനിറ്റുകളും ജില്ലയിൽതന്നെയുള്ള രണ്ട് ഫില്ലിങ് യൂനിറ്റുകളുമാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

