Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏകസിവിൽ കോഡ്: സുന്നി...

ഏകസിവിൽ കോഡ്: സുന്നി ഐക്യം അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ

text_fields
bookmark_border
ഏകസിവിൽ കോഡ്: സുന്നി ഐക്യം അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ
cancel

മലപ്പുറം: ഏകസിവിൽ കോഡിന്റെ പശ്ചാത്തലത്തിൽ സുന്നി ഐക്യം അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇരുവിഭാഗം സമസ്തയുടേയും ഐക്യ നിലപാടിൽ തുടർനടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും മുസ്‌ലിം ലീഗ് നേരത്തേ തന്നെ ഐക്യത്തിനായി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഏക സിവിൽ കോഡിനെതിരെ സമാന മനസ്‌കരോടൊപ്പം പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കും. ഏകസിവിൽ കോഡിന്റെ പശ്ചാത്തലത്തിൽ സുന്നി ഐക്യം അനിവാര്യമാണ്. ഭിന്നതകളൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഒരൊറ്റ ശബ്ദത്തോടെ മുന്നോട്ടുപോവുക എന്നതാണ് ലക്ഷ്യം.

സുന്നി ഐക്യത്തിന് വേണ്ടി ശിഹാബ് തങ്ങളുടെ കാലത്ത് തന്നെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളും സമാനമായ പ്രസ്താവന നടത്തിയതായി കണ്ടു. സന്തോഷം. ഇപ്പോൾ അതിന്റെ അനിവാര്യ സന്ദർഭമാണ്. ഇനി ഇതിനുള്ള വേദിയൊരുക്കുകയാണ് മുസ്‌ലിം ലീഗിന്‍റെ ദൗത്യം'-സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uniform Civil Code: Sunni Unity Is Necessary- Sadiqali Shihab Thangal
Next Story