ഏക സിവില്‍ കോഡിനെതിരെ മതേതര പ്രസ്ഥാനങ്ങളുമായി സഹകരിച്ച് രംഗത്തിറങ്ങും
text_fieldsകോഴിക്കോട്: മതേതര പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഏക സിവില്‍കോഡിനെതിരെ രംഗത്തിറങ്ങാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഏക സിവില്‍കോഡ് എന്ന ആശയം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, മതനിരപേക്ഷതക്കും രാഷ്ട്രത്തിന്‍െറ അഖണ്ഡതക്കും എതിരാണെന്നും യോഗം വിലയിരുത്തി. വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് പ്രായോഗികമല്ളെന്നും യോഗം വ്യക്തമാക്കി.
മുസ്ലിംലീഗ് പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുന്നി കാന്തപുരം വിഭാഗമൊഴിച്ചുള്ള എല്ലാ സംഘടനകളും സംബന്ധിച്ചു. ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണവും കാലികവുമാണെന്നിരിക്കെ യാതൊരു ഭേദഗതിയും ഇതിന് ആവശ്യമില്ല. ഇതുസംബന്ധിച്ച് മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് സ്വീകരിച്ച എല്ലാ നടപടികള്‍ക്കും യോഗം പിന്തുണ നല്‍കി. ഏക സിവില്‍കോഡ് സംബന്ധിച്ച് മതേതര സ്വഭാവമുള്ള സംഘടനകളുമായും മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തുന്നതിന് യോഗം തീരുമാനിച്ചു. സി.പി.എമ്മുള്‍പ്പെടെയുള്ള രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളിലെ മതേതര സംഘടനകളായ ജനതാദള്‍-യു, രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി തുടങ്ങിയ സംഘടനകളുമായി യോജിച്ചുനിന്ന് മുസ്ലിംപേഴ്സനല്‍ ലോ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ വിശാല പ്ളാറ്റ്ഫോറം രൂപം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് മുന്നിട്ടിറങ്ങാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ യോഗം ചുമതലപ്പെടുത്തി.
ഏക സിവില്‍കോഡിനെതിരെ യോജിക്കാവുന്ന മുഴുവന്‍പേരില്‍നിന്നും ഒപ്പുശേഖരിച്ചുകൊണ്ടുള്ള ഭീമ ഹരജി രാഷ്ട്രപതി, ലോ കമീഷന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. വനിതകള്‍ മാത്രം ഒപ്പിടുന്ന മറ്റൊരു ഹരജി രാഷ്ട്രീപതിക്കും ലോ കമീഷനും പുറമെ ദേശീയ വുമന്‍സ് കമീഷനും സമര്‍പ്പിക്കും. ഇത് രണ്ടിന്‍െറയും കോപ്പി മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന് അയച്ചുകൊടുക്കുകയും ചെയ്യും.
യോഗത്തില്‍ ലീഗ് നേതാക്കളായ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പിവി. അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, അബദുസമദ് സമദാനി, എം.സി മായിന്‍ഹജി, മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് കേരള പ്രതിനിധി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, ജോയന്‍റ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി മൗലവി,കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി, ആള്‍ ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍,മുജാഹിദ് ദഅവ വിംഗ് കണ്‍വീനര്‍ സി പി സലീം എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എന്‍ജീനീയിര്‍ മമ്മദ്കോയ, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് നജീബ് മൗലവി തുടങ്ങിയ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
