Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനി​ഫോം തുക...

യൂനി​ഫോം തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക്: ഉത്തരവ്​ തിരുത്തി

text_fields
bookmark_border
യൂനി​ഫോം തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക്: ഉത്തരവ്​ തിരുത്തി
cancel

കൽപറ്റ: സ്​കൂൾ യൂനി​ഫോമിനുള്ള തുക വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക്​ നിക്ഷേപിക്കണമെന്ന നിർദേശം തിരുത്തി ധനവകുപ്പിന്‍റെ ഉത്തരവ്​​. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ യൂനിഫോമിനു നൽകുന്ന അലോട്ട്മെന്‍റ്​ ഈ വർഷവും പ്രധാനാധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിന് ഒറ്റത്തവണത്തേക്ക് പ്രത്യേക അനുമതി നൽകിയാണ്​ ധനകാര്യ അഡീഷനൽ ചീഫ്​ സെക്രട്ടറിക്കുവേണ്ടി ജോ. സെക്രട്ടറി ഒ.ബി. സുരേഷ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. സ്കൂൾ വിദ്യാർഥികൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ്​ നിർദേശമെന്ന്​ ഉത്തരവിൽ വിശദീകരിക്കുന്നു.

ചെലവഴിക്കാതെ ബാക്കി നിൽക്കുന്ന തുക മാർച്ച്​ 31നു മുമ്പ് സർക്കാറിലേക്ക് തിരികെ അടച്ച് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്​. സർക്കാർ ഹൈസ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എ.പി.എൽ ആൺകുട്ടികൾക്കും എയ്​ഡഡ്​ സ്കൂളുകളിലെ യു.പി വിഭാഗം ഒന്ന്​ മുതൽ ഏഴുവരെ ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂനിഫോം നൽകുന്നതിന്​ വിദ്യാർഥികളുടെ ബാങ്ക്​ അക്കൗണ്ട്​ നമ്പർ അടക്കമുള്ള വിവരങ്ങൾ മാർച്ച്​ 10ന്​ മുമ്പ്​ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരുടെ മെയിൽ അഡ്രസുകളിലേക്ക്​ അയക്കണമെന്നായിരുന്നു മാർച്ച്​ എട്ടിന്​ പൊതുവിദ്യാഭ്യാസ വകുപ്പ്​ നി​ർദേശം​.

ഉത്തരവ്​ ഇറങ്ങിയപ്പോൾ തന്നെ, അധികൃതരുടെ നിർദേശം അപ്രായോഗികമാണെന്ന്​ ആക്ഷേപമുയർന്നു. അധ്യയന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രണ്ട്​ ദിവസത്തിനിടയിൽ മുഴുവൻ വിദ്യാർഥികളുടെയും അക്കൗണ്ട്​ വിവരങ്ങൾ ശേഖരിക്കാൻ ​കഴിയില്ലെന്ന്​ ഉറപ്പായിരുന്നു. വിദ്യാർഥികളിൽ അധികപേരും നിലവിൽ സ്വന്തമായി ബാങ്ക്​ അക്കൗണ്ട്​ ഇല്ലാത്തവരാണ്​.

അക്കൗണ്ട്​ തുറക്കാൻ ബാങ്കുകളിൽ പോവാൻ, പരീക്ഷ പടിവാതിൽക്കലെത്തി നിൽക്കെ ലീവെടുക്കേണ്ടിവരുമെന്നത്​ പ്രായാസമുണ്ടാക്കുമായിരുന്നു. രണ്ട്​ ​ജോഡി യൂനിഫോമിന്​ 600 രൂപയാണ്​ ഓരോ വിദ്യാർഥിക്കും നൽകുക. 400 രൂപ തുണിക്കും 200 വസ്ത്രം തയ്പിക്കാനുള്ള ചെലവുമെന്ന്​ കണക്കാക്കിയാണ്​ ഈ തുക നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Uniform
News Summary - Uniform amount to students' account: Order revoked
Next Story