Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രാഥമിക സംഘങ്ങളിലെ...

പ്രാഥമിക സംഘങ്ങളിലെ ഏകീകൃത സോഫ്​റ്റ്​വെയർ: ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന്​ താൽക്കാലിക വിലക്ക്

text_fields
bookmark_border
പ്രാഥമിക സംഘങ്ങളിലെ ഏകീകൃത സോഫ്​റ്റ്​വെയർ: ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന്​ താൽക്കാലിക വിലക്ക്
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ഏ​കീ​കൃ​ത സോ​ഫ്​​റ്റ്​​വെ​യ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ അ​ന്തി​മ​മാ​ക്കു​ന്ന​തി​ന്​ ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്. ദി​നേ​ശ് ഐ.​ടി സ​ർ​വി​സ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യ​ത്തി​ന് ക​രാ​ർ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ അ​ന്തി​മ​മാ​ക്ക​രു​തെ​ന്നാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍റെ ഉ​ത്ത​ര​വ്. ടെ​ൻ​ഡ​ർ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത്​ മ​ല​ബാ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യം ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന മേ​യ് 19 വ​രെ​യാ​ണ്​ വി​ല​ക്ക്.

ഏ​കീ​കൃ​ത സോ​ഫ്​​റ്റ്​​വെ​യ​ർ ന​ട​പ്പാ​ക്കാ​ൻ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ടെ​ൻ​ഡ​ർ വി​ളി​ച്ച ന​ട​പ​ടി​യി​ലെ അ​വ്യ​ക്ത​ത ചോ​ദ്യം ചെ​യ്താ​ണ്​ ഹ​ര​ജി. സം​സ്ഥാ​ന​ത്തെ 1612 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ ബാ​ധ​ക​മാ​യ ടെ​ൻ​ഡ​റാ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ ത​ങ്ങ​ൾ 273.42 കോ​ടി​യു​ടെ ടെ​ൻ​ഡ​ർ ന​ൽ​കി​യ​തെ​ന്നാ​ണ്​ ഹ​ര​ജി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:softwareTender
News Summary - Unified software in primary groups: Temporary ban on finalizing tender procedures
Next Story