Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

text_fields
bookmark_border
തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു
cancel

തിരുവനന്തപുരം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി ഇ.സി.ഐ.എൻ.ഇ.ടി പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്.

ഇതിലൂടെ വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. ഡൽഹിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷണൻ ഗ്യാനേഷ് കുമാർ ആണ് ഈ ആശയം അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്കായി പലതരം ആപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായണ് ഏക ഡിജി പ്ലാറ്റ്‌ഫോമിലൂടെ ഇ.സി.ഐ.എൻ.ഇ.ടി ലക്ഷ്യമിടുന്നത്. പ്രത്യേകമായി തയാറാക്കുന്ന ഈ പ്ലാറ്റ്‌ഫോം ഏകദേശം 100 കോടി വോട്ടർമാർ, 10.5 ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ), 15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബി.എൽ.എ), 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 15, 597 അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (എ.ഇ.ആർ.ഒ ), 4,123 ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ), 767 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (ഡി.ഇ.ഒ), എന്നിവർ അടങ്ങുന്ന വിശാലമായ തെരഞ്ഞെടുപ്പ് സംവിധാനത്തിന് പ്രയോജനം ചെയ്യും. അവസാനഘട്ട പരിശോധനകൾക്ക് ശേഷം ഇ.സി.ഐ.എൻ.ഇ.ടി ഉടൻ നിലവിൽ വരുമെന്ന് കമീഷൻ അറിയിച്ചു.

വിവരശേഖരണത്തിനായി സുതാര്യവും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. ഇ.സി.ഐ.എൻ.ഇ.ടി വഴി നൽകുന്ന എല്ലാ തരം ഡാറ്റയും 1950, 1951-ലെ ജനപ്രാതിനിധ്യ നിയമം, 1960 ലെ ഇലക്ട്രൽ രജിസ്‌ട്രേഷൻ നിയമങ്ങൾ, 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ നിയമങ്ങൾ, തെരഞ്ഞെടുപ്പ് കമീഷൻ കാലാകാലങ്ങളിൽ പുറത്തിറക്കുന്ന നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. സമ്മേളനത്തിൽ കമീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധുവും, ഡോ. വിവേക് ജോഷിയും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election information
News Summary - Unified digital platform being prepared for election information
Next Story