Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ അജ്ഞാതരായ...

ആലുവയിൽ അജ്ഞാതരായ രണ്ട്​ സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
ആലുവയിൽ അജ്ഞാതരായ രണ്ട്​ സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു
cancel

ആലുവ: അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ശേഷമാണ് അപകടം.

എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീർഘമായി ഹോൺ മുഴക്കുകയും ട്രെയിൻ നിർത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിൻ നിന്നത്.

മൃതദേഹങ്ങളും വസ്ത്രങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങൾ ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidenttrain
News Summary - Unidentified women hit train and died
Next Story