അനാരോഗ്യം: കലാ രാജുവിന്റെ രഹസ്യ മൊഴിയെടുത്തില്ല; മർദിച്ച നാലുപേർ റിമാൻഡിൽ
text_fieldsകൊച്ചി/കൂത്താട്ടുകുളം: : കൂത്താട്ടുകുളത്ത് സി.പി.എമ്മുകാർ തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവർക്ക് ചൊവ്വാഴ്ച അനാരോഗ്യത്തെതുടർന്നാണ് മൊഴി നൽകാനാവാതിരുന്നത്. അമ്മക്ക് കടുത്ത ശ്വാസംമുട്ടലും ശരീരവേദനയുമുണ്ടെന്ന് കലയുടെ മകൻ വ്യക്തമാക്കി.
രാവിലെ മുതൽ അവശയായിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതിനെത്തുടർന്ന് മജിസ്ട്രേറ്റിന്റെ മൊഴിയെടുപ്പ് നീട്ടിവെക്കുകയായിരുന്നു. ഇനി എന്നാണ് ഇതിനായി എത്തുകയെന്ന് വ്യക്തമല്ല.
അതേസമയം, കലാ രാജുവിനെ മർദിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ നാല് സി.പി.എം പ്രവർത്തകരെ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കിഴകൊമ്പ് ചെള്ളയ്ക്കപ്പടി അരുൺ വി. മോഹൻ (42), ഇലഞ്ഞി ആലപുരം വെള്ളാനിൽ ടോണി (34), കിഴകൊമ്പ് തുക്കുപറമ്പിൽ റിൻസ് (42), കൂത്താട്ടുകുളം വള്ളിയാങ്കുമലയിൽ സജിത്ത് (42) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷമാണ് പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

