Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുത്തേണ്ടത്...

തിരുത്തേണ്ടത് തിരുത്തും- സി.പി.എം

text_fields
bookmark_border
തിരുത്തേണ്ടത് തിരുത്തും- സി.പി.എം
cancel

ന്യൂ​ഡ​ൽ​ഹി: ജ​ന​വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും എ​ൽ.​ഡി.​എ​ഫ് പ​രാ​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ എ​ല്ലാ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളും പാ​ർ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​നി​ട​യി​ലും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും വേ​ണ്ടി പ​ര​മാ​വ​ധി പ്ര​വ​ർ​ത്തി​ച്ച പ​ത്ത് വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ ഭ​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് എ​ൽ.​ഡി.​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​രു​ന്ന പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ വി​ശ​ക​ല​നം ന​ട​ത്തു​ക​യും ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നു​മാ​യി പോ​ളി​റ്റ് ബ്യൂ​റോ, കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ചേ​രും. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യും ​പോ​ളി​റ്റ്ബ്യൂ​റോ ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബം​ഗാ​ളി​ലും അ​സ​മി​ലു​മു​ള്ള ബി.​ജെ.​പി വി​ജ​യം ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​ണ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ഴി​മ​തി നി​റ​ഞ്ഞ ടി.​എം.​സി സ​ർ​ക്കാ​റി​നെ​തി​രാ​യ ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ബി.​ജെ.​പി​ക്ക് ഗു​ണം ചെ​യ്തു. അ​വ​രു​ടെ വ​ർ​ഗീ​യ​വും ഭി​ന്നി​പ്പി​ക്കു​ന്ന​തും ക്രൂ​ര​വു​മാ​യ വി​ദ്വേ​ഷ പ്ര​ചാ​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗം, എ​സ്‌.​ഐ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ബി.​ജെ.​പി വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെന്നും പി.​ബി പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMKerala electionsLDFKerala Assembly Election 2026Assembly Elections 2026
News Summary - "Unexpected Setback, Will Rectify Errors": CPIM State Secretariat on Assembly Election Defeat; Expresses Concern Over BJP's 3 Seats
Next Story