യുനെസ്േകാ പ്രതിനിധികൾ എത്തുമോ?
text_fieldsവേദിയിലെ മത്സരാർഥികളേക്കാൾ ഉത്കണ്ഠയിലാണ് സംഘാടകർ. സ്കൂൾ കലോത്സവം നിരീക്ഷിക്കാൻ യുനെസ്േകാ പ്രതിനിധികൾ എത്തുമോ ഇല്ലയോ എന്നതാണ് ഉദ്വേഗത്തിന് കാരണം. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ ഭൂഖണ്ഡത്തിലെ സാംസ്കാരികോത്സവമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംഘാടകർക്ക് എഴുതിയിരുന്നു. അതോടൊപ്പം കലോത്സവം നിരീക്ഷിക്കാൻ തൃശൂരിലെത്താൻ ക്ഷണിക്കുകയും ചെയ്തു. ജില്ല കലക്ടർ എ. കൗശികനാണ് സർക്കാറിെൻറ അനുമതിയോടെ ശ്രമം നടത്തിയത്.
യുനെസ്േകാ നിരീക്ഷകരെ പ്രതീക്ഷിക്കുന്നതായി കലക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. നമ്മുടെ സ്കൂൾ കലോത്സവത്തിെൻറ പ്രത്യേകത ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതിെൻറ പ്രാധാന്യം കണക്കിലെടുത്ത് അവർ എത്താൻ സാധ്യതയുണ്ട് -കലക്ടർ പറഞ്ഞു. യുനെസ്േകാ നടപടികൾ പെെട്ടന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇത്തവണയില്ലെങ്കിൽ അടുത്ത തവണ എത്തിക്കാൻ ശ്രമിക്കും. ഇക്കാര്യത്തിൽ സർക്കാറിനും താൽപര്യമുണ്ട്. 38 ലക്ഷം പ്രതിഭകളാണ് ഉപജില്ല തലം മുതൽ സ്കൂൾ കലോത്സവത്തിൽ പെങ്കടുക്കുന്നത്. അതിെൻറ അന്തിമഘട്ടമായ സംസ്ഥാന മത്സരത്തിൽ 12,000ത്തോളം പേർ പെങ്കടുക്കുന്നു.
ലോകത്ത് എവിടെയും കൗമാരക്കാർക്കായി ഇങ്ങനെയൊരു കലോത്സവമില്ല. തനത് കലകൾ അടക്കം സകല കലയും കലോത്സവത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന് വിശേഷിപ്പിക്കുേമ്പാൾതന്നെ കലോത്സവം കേരളത്തിൽ ഒതുങ്ങിപ്പോവുകയാണ്. രാജ്യത്തിന് പുറത്തും ഇതിെൻറ യശസ്സ് പരക്കണം. അതിനാണ് ശ്രമം. പൂരങ്ങെളയും ഉത്സവങ്ങളെയും വള്ളംകളിയെയുംപോെല സ്കൂൾ കലോത്സവത്തെയും ടൂറിസം കലണ്ടറിൽ ഉൾെപ്പടുത്താനും ശ്രമിക്കുന്നുണ്ട് -കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
