Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right35 ല​ക്ഷം...

35 ല​ക്ഷം അ​ഭ്യ​സ്ത​വി​ദ്യ​ർ തൊ​ഴി​ൽ തേ​ടി​ അല​യു​ന്നു

text_fields
bookmark_border
35 ല​ക്ഷം അ​ഭ്യ​സ്ത​വി​ദ്യ​ർ തൊ​ഴി​ൽ തേ​ടി​ അല​യു​ന്നു
cancel

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ ര​ഹി​ത​രു​ടെ എ​ണ്ണം 35 ല​ക്ഷം. എം​േ​പ്ലാ​യ്മ​​െൻറ്​ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ര​ജി​സ്​​റ്റ​ർ  ചെ​യ്ത​ത​നു​സ​രി​ച്ച് തൊ​ഴി​ൽ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ് തൊ​ഴി​ൽ ര​ഹി​ത​രു​ടെ ക​ണ​ക്കു​ള്ള​ത്. 35,17,411 പേ​രാ​ണ്  തൊ​ഴി​ലി​നു​വേ​ണ്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച് ദേ​ശീ​യ ശ​രാ​ശ​രി​യു​ടെ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണ്  കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. 10.5 ആ​ണ് സം​സ്ഥാ​ന​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്. ദേ​ശീ​യ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 3.90  ഉം. ​ഇ​തി​​​െൻറ മൂ​ന്നി​ര​ട്ടി​യി​ല​ധി​ക​മാ​ണ് കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ. ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രി​ലേ​റെ​യും സ്ത്രീ​ക​ളാ​ണ്. 22,21,034 പേ​ര്‍.  12,96,377 പു​രു​ഷ​ന്മാ​രും എം​പ്ലോ​യ്‌​മ​​െൻറ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 

തൊ​ഴി​ല്‍ര​ഹി​ത​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍  തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 5,26,555 പേ​രി​ല്‍ 3,32,981 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. 1,93,574 പേ​ര്‍ പു​രു​ഷ​ന്മാ​രും. കൊ​ല്ലം-  3,65,044 പേ​രി​ല്‍ 2,28,916 സ്ത്രീ​ക​ളും 1,36,128 പു​രു​ഷ​ന്മാ​രു​മു​ണ്ട്. ആ​ല​പ്പു​ഴ- 2,89,616 പേ​രി​ല്‍ 1,75,895 സ്ത്രീ​ക​ളും 1,13,721  പു​രു​ഷ​ന്മാ​രു​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ 1,22,367 പേ​രി​ല്‍ 76,503 സ്ത്രീ​ക​ളും 45,864 പു​രു​ഷ​ന്മാ​രും കോ​ട്ട​യ​ത്ത് 2,26,760 പേ​രി​ല്‍  1,38,707 സ്ത്രീ​ക​ളും 88,053 പു​രു​ഷ​ന്മാ​രും ഇ​ടു​ക്കി​യി​ല്‍ 1,07,756 പേ​രി​ല്‍ 64,074 സ്ത്രീ​ക​ളും, 43,682 പു​രു​ഷ​ന്മാ​രു​മാ​ണ്.  

എ​റ​ണാ​കു​ളം- 3,28,123 പേ​രി​ല്‍ 2,03,381 സ്ത്രീ​ക​ളും, 1,24,742 പു​രു​ഷ​ന്മാ​രും. തൃ​ശൂ​രി​ല്‍ 2,79,369 പേ​രി​ല്‍ 1,85,652 സ്ത്രീ​ക​ള്‍,  93,717 പു​രു​ഷ​ന്മാ​ർ. പാ​ല​ക്കാ​ട് 2,40,275 പേ​രി​ല്‍ 1,48,796 സ്ത്രീ​ക​ള്‍ , 91,479  പു​രു​ഷ​ന്മാ​ര്‍. മ​ല​പ്പു​റ​ത്ത് 2,69,434 പേ​രി​ല്‍  1,70,900 സ്ത്രീ​ക​ള്‍ , 98,534  പു​രു​ഷ​ന്മാ​ര്‍. കോ​ഴി​ക്കോ​ട്ട് 3,70,560 പേ​രി​ല്‍ 2,43,718 സ്ത്രീ​ക​ള്‍, 1,26,842  പു​രു​ഷ​ന്മാ​ര്‍. വ​യ​നാ​ട്ടി​ല്‍  97,460 പേ​രി​ല്‍ 59,093 സ്ത്രീ​ക​ളു​ണ്ട്. 38,367 പു​രു​ഷ​ന്മാ​രും. ക​ണ്ണൂ​രി​ല്‍ 2,01,720 പേ​രി​ല്‍ 1,33,064 സ്ത്രീ​ക​ളും 68,656  പു​രു​ഷ​ന്മാ​രും കാ​സ​ര്‍കോ​ട് 92,372 പേ​രി​ല്‍ 59,354 സ്ത്രീ​ക​ളും 33,018 പു​രു​ഷ​ന്മാ​രും തൊ​ഴി​ല്‍ ര​ഹി​ത​രാ​ണ്. ര​ണ്ട്​  വ​ര്‍ഷ​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം-2,556, കൊ​ല്ലം-1,259 , ആ​ല​പ്പു​ഴ- 1,670, പ​ത്ത​നം​തി​ട്ട -761, കോ​ട്ട​യ​ത്ത് -1,213, ഇ​ടു​ക്കി- 793,  എ​റ​ണാ​കു​ളം- 2,904, തൃ​ശൂ​ർ- 1,221, പാ​ല​ക്കാ​ട്ട് -1,340, മ​ല​പ്പു​റം- 1,471, കോ​ഴി​ക്കോ​ട്ട്- 2,111, വ​യ​നാ​ട്- 805‍, ക​ണ്ണൂ​ർ- 1,004‍,  കാ​സ​ര്‍കോ​ട്- 823 പേ​ര്‍ എ​ന്നി​ങ്ങ​നെ 19,931 പേ​ര്‍ക്ക്  എം​പ്ലോ​യ്‌​മ​​െൻറ്​ വ​ഴി തൊ​ഴി​ല്‍ ന​ല്‍കി​യെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം.  

ഇ​തി​ല്‍ ഫു​ള്‍ടൈം ​െറ​ഗു​ല​ര്‍ ആ​യി 5,776 പേ​ര്‍ക്കും പാ​ര്‍ട്ട്‌​ടൈം  ​െറ​ഗു​ല​ര്‍ ആ​യി 6,781 പേ​ര്‍ക്ക് സ്ഥി​രം നി​യ​മ​നം  ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും തൊ​ഴി​ൽ വ​കു​പ്പ് വി​ശ​ദീ​ക​രി​ക്കു​ന്നു. പ്ര​ഫ​ഷ​ന​ല്‍ എം​പ്ലോ​യ്‌​മ​​െൻറ്​ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ 1,27,773  പേ​രാ​ണ് തൊ​ഴി​ല്‍ ര​ഹി​ത​രാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. ഈ ​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷം വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി  810 പേ​ര്‍ക്ക് ഇ​വി​ടെ നി​ന്ന് നി​യ​മ​നം ന​ല്‍കി​യി​ട്ടു​ണ്ട്. തൊ​ഴി​ലി​ല്ലാ​പ്പ​ട​യു​ടെ ക​ണ​ക്കെ​ടു​ത്ത​തി​ൽ 4057 പേ​ർ നി​ര​ക്ഷ​ര​രാ​ണ്.  3,63688 പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി​ക്ക് താ​ഴെ​യും, 20,02,675 പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി​യും,7,81,823 പേ​ർ പ്ല​സ്ടു, 2,95,551  ബി​രു​ദം, 69617 പേ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsunemploymentmalayalam news
News Summary - Unemployment - Kerala News
Next Story