Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്കപ്പിൽ അടിവസ്ത്രം...

ലോക്കപ്പിൽ അടിവസ്ത്രം മാത്രം: കർശന നടപടി വേണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ലോക്കപ്പിൽ അടിവസ്ത്രം മാത്രം: കർശന നടപടി വേണം -മനുഷ്യാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ലോ​ക്ക​പ്പി​ൽ പ്ര​തി​ക​ളെ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ലോ​ക്ക​പ്പു​ക​ളി​ൽ അ​ടി​വ​സ്ത്രം മാ​ത്രം അ​നു​വ​ദി​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി​യി​ൽ​നി​ന്ന് ക​മീ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ്ര​തി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന പ്ര​വൃ​ത്തി പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ഇ​തി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​മ​ര​വി​ള സ്വ​ദേ​ശി ആ​ർ.​ജി. ലെ​നി​ൻ​രാ​ജ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceHuman Rights CommissionLock-UpKerala News
News Summary - Only underwear in lockup: Strict action needed - Human Rights Commission
Next Story