Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡാം വിള്ളൽ കണ്ടെത്താൻ അണ്ടർവാട്ടർ റോബോട്ട്
text_fieldsbookmark_border
ഓട്ടോണമസ് അണ്ടർവാട്ടർ റോബോട്ട്
ആലുവ: ഡാമുകളിലെ വിള്ളൽ കണ്ടെത്താൻ അണ്ടർവാട്ടർ റോബോട്ടുമായി വിദ്യാർഥി. ആലുവ കെ.എം.ഇ.എ കോളജിൽ നടന്ന ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ (ഐ.ഐ.സി) റീജനൽ മീറ്റിലാണ് വിവിധ ഉപയോഗങ്ങളുള്ള റോബോട്ടിനെ പ്രദർശിപ്പിച്ചത്.
ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥി വി.എ. അജ്മലാണ് ഓട്ടോണമസ് അണ്ടർവാട്ടർ റോബോട്ട് (അണ്ടർവാട്ടർ റോബോട്ട് വി 2)ഒരുക്കിയത്. വെള്ളത്തിനടിയിൽ 20 മുതൽ 50 മീറ്റർ ആഴത്തിൽ വരെ റോബോട്ട് പോകും. പ്രവർത്തന സമയം മൂന്ന് മണിക്കൂറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

