Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിജിത്തിനെതിരെ...

അഭിജിത്തിനെതിരെ മുഖ്യമന്ത്രി; രോഗം പരത്താനുള്ള ദൗത്യം ഏറ്റെടുക്കുന്നു

text_fields
bookmark_border
അഭിജിത്തിനെതിരെ മുഖ്യമന്ത്രി; രോഗം പരത്താനുള്ള ദൗത്യം ഏറ്റെടുക്കുന്നു
cancel

തിരുവനന്തപുരം: കോവിഡ്​ പരിശോധനക്ക്​ പേരും മേൽവിലാസവും തെറ്റായി നൽകിയ കെ.എസ്​.യു സംസ്​ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. പോത്തൻകോട്​ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. കേരള പകർച്ചവ്യാധി നിയമ​പ്രകാരം പോത്തൻകോട്​ പഞ്ചായത്ത്​ പ്രസിഡൻറി​െൻറ പരാതിയിലാണ്​ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച്​ പോത്തൻകാട്​ എസ്​.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. സംസ്​ഥാനത്ത്​ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ നടത്തുന്ന സമരങ്ങളെക്കുറിച്ച്​ ആവർത്തിച്ച്​ സൂചിപ്പിച്ചിരുന്നു. അത്തരം സമരങ്ങൾക്ക്​ നേതൃത്വം നൽകുന്ന നേതാവാണ്​ നിരുത്തരവാദപരമായി പെരുമാറി ആക്ഷേപത്തിന്​ ഇരയായിരിക്കുന്നത്​. പ്രതിപക്ഷത്തിലെ മുതിർന്ന നേതാക്കളോടൊപ്പം പല പരിപാടികളിൽ അഭിജിത്ത്​ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു.

കോവിഡ്​ പ്രതിരോധ രംഗത്തുള്ള പൊലീസുകാർക്കും സാധാരണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ്​ ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്​. ഇതിനെയാണ്​ തെറ്റായ പ്രവണതയെന്ന്​ ചൂണ്ടിക്കാണിക്കുന്നത്​. പ്രതിപക്ഷ നേതാവ്​ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക്​ ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ ചുമതലയുണ്ട്​. രാഷ്​ട്രീയമായ ഭിന്നതയും രാഷ്​ട്രീയ താൽപര്യങ്ങളുമു​ണ്ടാകും. അതേസമയം രോഗവ്യാപനത്തി​െൻറ തോത്​ വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി മാറുകയാണ്​ ഇത്തരം കാര്യങ്ങളെന്നതും ശ്രദ്ധിക്കണം. ഒരു മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന സമരങ്ങൾ. ഇത്​ പ്രതിപക്ഷം മനസിലാക്കണമെന്ന്​ മാത്രമേ പറയാനുള്ളുവെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട നിലയിലാണെന്ന്​ കേരളത്തി​െൻറ സ്​ഥിതി കണക്കിലെടുത്ത്​ ആവർത്തിക്കേണ്ടി വരുന്നു. എല്ലാവരും നാടിനുവേണ്ടിയാണ്​ നിലകൊള്ളുന്നത്​. നാട്ടുകാർക്ക്​ വേണ്ടിയാണ്​ പ്രവർത്തിക്കുന്നത്​. അത്തരം പ്രസ്​ഥാനങ്ങളും സംഘടനകളും രോഗവ്യാപനം കൂടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSU President​Covid 19KM AbhijitPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Undertakes task spreading disease Pinarayi Vijayan against KM Abhijit
Next Story