Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമേത്തിയിൽ ബി.ജെ.പി​...

അമേത്തിയിൽ ബി.ജെ.പി​ ജയിക്കുമെന്ന്​ മനസിലായി​ -​ശോഭ സുരേന്ദ്രൻ

text_fields
bookmark_border
sobha-surendran-and-k.surendran
cancel

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധി അമേത്തിക്കൊപ്പം വയനാട്ടിൽ നിന്നും​ മത്സരിക്കുമെന്ന വാർത്ത വന്നതോടെ രാഹുലിനെതിരെ പരിഹാസവുമായി ബി.ജെ.പി നേതാക്കൾ​. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും ശോഭ സുര േന്ദ്രനുമാണ്​ കോൺഗ്രസ്​ അധ്യക്ഷനെതിരെ ഫേസ്​ബുക്ക്​ പോസ്​റ്റുമായി രംഗത്തെത്തിയത്​.

അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥി സ്​മൃതി ഇറാനി വിജയിക്കുമെന്ന്​ മനസ്സിലായതായി ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കുടുംബമല്ല​, പ്രവർത്തനമാണ് വോട്ടർമാരുടെ പ്രഥമ പരിഗണനയെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കിയത് നല്ലതാണെന്നും സ്​മൃതി ഇറാനിക്ക്​ വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള ഫേസ്​ബുക്ക്​ പോസ്​റ്റിൽ ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

‘അമേത്തി പോകുമെന്ന് മാസങ്ങൾക്ക് മുമ്പേ ഈ പേജിൽ എഴുതിയപ്പോൾ കൊങ്ങികളും കമ്മികളും വലിയ പരിഹാസമായിരുന്നു. ഏതായാലും ഇനിയിപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കണം. കാരണം സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്നത് അനുചിതമല്ലേ’ -കെ.​ സുരേ​ന്ദ്രൻ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssmriti iraniSobha Surendranamethimalayalam newsK SurendranBJP
News Summary - understood that bjp will win in Amethi said sobha surendran -kerala news
Next Story