Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാപൺ സർവകലാശാലയിൽ...

ഒാപൺ സർവകലാശാലയിൽ ഗുരുവി​െൻറ ദർശനങ്ങളിലും ബിരുദ, ബിരുദാനന്തര കോഴ്​സുകൾ

text_fields
bookmark_border
ഒാപൺ സർവകലാശാലയിൽ ഗുരുവി​െൻറ ദർശനങ്ങളിലും ബിരുദ, ബിരുദാനന്തര കോഴ്​സുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗു​രു​വി​െൻറ ദ​ർ​ശ​ന​ങ്ങ​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ. ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല ബി​ല്ലി​ന്മേ​ൽ ന​ട​ന്ന ച​ർ​ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​ൽ സ​ഭ സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​ക്കു​ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന സ്​​കൂ​ൾ ഒാ​ഫ്​ ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​​ സോ​ഷ്യ​ൽ സ​യ​ൻ​സി​നു​ കീ​ഴി​ൽ ഗു​രു​വി​െൻറ ദ​ർ​ശ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഗു​രു​വി​െൻറ പേ​രി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന്​ കെ.​സി. ജോ​സ​ഫ്​ ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

നി​ല​വി​ൽ മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മ​ല്ലെ​ങ്കി​ലും ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്​​കൂ​ൾ ഒാ​ഫ്​ സ​യ​ൻ​സി​നു​ കീ​ഴി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. ത​ല​ശ്ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, പ​ട്ടാ​മ്പി ഗ​വ. സം​സ്​​കൃ​ത കോ​ള​ജ്, കോ​ഴി​ക്കോ​ട്​ ഗ​വ. ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജ്​ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മേ​ഖ​ല കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും. മി​ക​ച്ച കോ​ള​ജു​ക​ളെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്​​റ്റ​ഡി സെൻറ​റു​ക​ളാ​ക്കും. ഇൗ ​കോ​ള​ജു​ക​ളി​ലെ ല​ബോ​റ​ട്ട​റി സൗ​ക​ര്യ​ങ്ങ​ൾ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നാ​കും. കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ​യും യു.​ജി.​സി​യു​ടെ​യും കാ​ർ​ക്ക​ശ്യ നി​ല​പാ​ട്​ കാ​ര​ണ​മാ​ണ്​ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല ഒാ​ർ​ഡി​ന​ൻ​സ്​ അ​ടി​യ​ന്ത​ര​മാ​യി സ​ഭ​യി​ൽ ബി​ല്ലാ​യി അ​വ​ത​രി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ യു.​ജി.​സി​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബ്യൂ​റോ​യു​ടെ അം​ഗീ​കാ​രം ന​ഷ്​​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല അ​നി​വാ​ര്യ​മാ​യ​ത്. നാ​ഷ​ന​ൽ അ​സ​സ്​​മെൻറ്​ ആ​ൻ​ഡ്​​ അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ലി (നാ​ക്) ​െൻ​റ 3.26ൽ ​കു​റ​യാ​ത്ത​ ഗ്രേ​ഡി​ങ്ങു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ മാ​ത്ര​മേ യു.​ജി.​സി​യു​ടെ പു​തി​യ ​െറ​ഗു​ലേ​ഷ​ൻ പ്ര​കാ​രം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ഇൗ ​ഗ്രേ​ഡ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ലു​ള്ള ​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ വി​ദൂ​ര കോ​ഴ്​​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ്​ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open University Kollam
News Summary - Undergraduate and postgraduate courses in Guru philosophy at the Open University
Next Story