Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകളുടെ അധ്വാനത്തെ...

സ്ത്രീകളുടെ അധ്വാനത്തെ വിലകുറച്ച്​ കാണുന്നു –എം.സി. ജോസഫൈൻ

text_fields
bookmark_border
woman commission sitting
cancel

കൊ​ച്ചി: സ്ത്രീ​ക​ളു​ടെ അ​ധ്വാ​ന​ത്തെ സ​മൂ​ഹം വി​ല​കു​റ​ച്ചാ​ണ് കാ​ണു​ന്ന​തെ​ന്നും സ്വ​കാ​ര്യ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ മാ​ന്യ​മാ​യ ശ​മ്പ​ളം ന​ല്‍കാ​തെ സ്ത്രീ​ക​ളു​ടെ അ​ധ്വാ​ന​ത്തെ​യും സ്ത്രീ​ത്വ​ത്തെ​യും ചൂ​ഷ​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ര്‍ധി​ച്ചു വ​രി​ക​യാ​ണെ​ന്നും വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ പൊ​തു​ബോ​ധം ഉ​ണ​ര​ണ​മെ​ന്നും സ​ര്‍ക്കാ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ക​മീ​ഷ​ൻ ജി​ല്ല​യി​ൽ ന​ട​ത്തി​യ ദ്വി​ദി​ന മെ​ഗാ അ​ദാ​ല​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ്ത്രീ​ക​ള്‍ക്ക് കു​റ​ഞ്ഞ വേ​ത​ന​ത്തി​ന് തൊ​ഴി​ല്‍ ചെ​േ​യ്യ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍ഷ​മാ​യി ജി​ല്ല​യി​ലെ ഒ​രു സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഒ​രു അ​ധ്യാ​പി​ക​ക്ക്​ ല​ഭി​ക്കു​ന്ന​ത്​ 14,000 രൂ​പ​യാ​ണ്. എ​ന്നാ​ല്‍, ആ ​അ​ധ്യാ​പി​ക​ക്ക്​ 22,000 രൂ​പ​യാ​ണ് ന​ല്‍കു​ന്ന​തെ​ന്നാ​ണ് സ്‌​കൂ​ള്‍ സി.​ബി.​എ​സ്.​ഇ​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന​ഭം​ഗ​ശ്ര​മം ന​ട​ത്തി​യ​തി​നെ​തി​രെ പ​രാ​തി ന​ല്‍കി​യി​ട്ടും പൊ​ലീ​സ് കേ​സ് എ​ടു​ക്കാ​ന്‍ വൈ​കി​യ​തി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യി​ല്‍ ക​മീ​ഷ​െൻറ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് കേ​സ് എ​ടു​ത്ത്​ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. മ​ക​ളു​ടെ പ്രാ​യ​മു​ള്ള യു​വ​തി​യെ അ​ഭി​ഭാ​ഷ​ക​ന്‍ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​ര്‍ന്ന് ശ​ല്യം ചെ​യ്യു​ന്നു എ​ന്ന പ​രാ​തി​യി​ല്‍ ക​മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ചു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി വൈ.​എം.​സി.​എ ഹാ​ളി​ല്‍ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ല്‍ 90 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു. 21 കേ​സു​ക​ള്‍ തീ​ര്‍പ്പാ​ക്കി. ആ​റ് കേ​സു​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍നി​ന്നും റി​പ്പോ​ര്‍ട്ട് തേ​ടി. 63 കേ​സു​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. അ​ദാ​ല​ത്തി​ല്‍ വ​നി​ത ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഷി​ജി ശി​വ​ജി, അ​ഡ്വ. എം.​എ​സ്. താ​ര ഡ​യ​റ​ക്ട​ര്‍ വി.​യു. കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman commisionwomen's effort
News Summary - Underestimates women's effort- MC Josephine
Next Story