Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിയയിൽ ദേശീയപാത നിർമ്മാണത്തിനിടെ അടിപ്പാത തകർന്ന് വീണു VIDEO
text_fieldsbookmark_border
കാസർകോട്: പെരിയയിൽ ദേശീയപാത നിർമ്മാണത്തിനിടെ അടിപാത തകർന്നു വീണു. ആളപായമില്ല. ശനിയാഴ്ച പുലർച്ചെ 3.20നാണ് അപകടം. സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
പെരിയ ടൗണിൽ കല്യോട്ട് റോഡിനായുള്ള അടിപ്പാതയാണ് തകർന്നത്. രാത്രിയിൽ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് അപകടം. കോൺക്രീറ്റ് നിറച്ച് പൂർത്തിയാക്കി പത്ത് സെക്കൻഡിനകം അടിപ്പാതയുടെ ഇരു വശത്തുമുള്ള തൂണുകൾക്ക് നടുവിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു.
അടിഭാഗത്ത് ആഴുകൾ ഇല്ലാത്തതിനാൽ ആളപായമുണ്ടായില്ല. ഹൈദരാബാദ് ആസ്ഥാനമായ മേഘ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സംഭവ സ്ഥലം സന്ദർശിച്ചു. അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

