മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
text_fieldsതിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 74ാമത് സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ ഒമ്പത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറിയെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ലോകത്തെ യു.പി.ഐ ഇടപാടുകളിൽ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിർഭർ ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറയെന്നും ഗവർണർ പറഞ്ഞു. സ്വദേശി വന്ദേഭാരത് ട്രെയിനുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങൾ കേരളം കൈവരിച്ചതായും ഗവർണർ പറഞ്ഞു.
വിവിധ സേനാവിഭാഗങ്ങളും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളും ഗവർണർക്ക് അഭിവാദ്യം നൽകി. പരേഡിന് ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

