Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅണ്ടർ 19 ഓപ്പൺ- ഗേൾസ്...

അണ്ടർ 19 ഓപ്പൺ- ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

text_fields
bookmark_border
അണ്ടർ 19 ഓപ്പൺ- ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു
cancel

തിരുവനന്തപുരം : 52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ-ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ എച്ച്. ഗൗതം കൃഷ്ണ ചാമ്പ്യൻ. ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ തന്നെ അനുപം ശ്രീകുമാർ ചാമ്പ്യനായി.

ജി. കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രം ചെസ്സ് അസോസിയേഷൻ കേരളയും ചെസ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവുമായി സംയുക്തമായിട്ടാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫിയും ഡോ.എം.ടി സുലേഖ സമ്മാനിച്ചു.

ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ഗൗതം കൃഷ്ണ എച്ച് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി എറണാകുളത്തിന്റെ ഹരി ആർ. ചന്ദ്രൻ റണ്ണറപ്പുമായി കോട്ടയത്തിന്റെ ജേക്ക് ഷാന്റിയാണ് സെക്കൻഡ് റണ്ണറപ്പ്. ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ അനുപം എം. ശ്രീകുമാർ ചാമ്പ്യനായി. തൃശൂർ നിന്നുള്ള ആതിര എജെയാണ് റണ്ണറപ്പ് കൊല്ലത്തിന്റെ പൗർണമി എസ്.ഡി സെക്കൻഡ് റണ്ണറപ്പായി.

ഓപ്പൺ വിഭാഗത്തിൽ നിന്നും ഗേൾസ് വിഭാഗത്തിൽ നിന്നും നാലു വീതം കളിക്കാർ സെപ്റ്റംബറിൽ നടക്കുന്ന ദേശീയ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതനേടി.

Show Full Article
TAGS:Girls Chess Championship
News Summary - Under 19 Open- Girls Chess Championship concluded
Next Story