118 വിദേശമദ്യ വിൽപനശാലകൾ മാറ്റിസ്ഥാപിച്ചിട്ടില്ല
text_fieldsസുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹൈവേകളുടെ സമീപം പ്രവർത്തിച്ചിരുന്ന 179 വിദേശമദ്യ ചില്ലറ വിൽപനശാലകളിൽ 118 എണ്ണം മാറ്റിസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായും മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ഇത് മാറ്റിസ്ഥാപിക്കാൻ കഴിയാത്തതിനാൽ ബെവ്കോയുടെ വിറ്റുവരവിൽ പ്രതിദിനം 4.56 കോടിയുടെ കുറവുണ്ടായിട്ടുണ്ട് .
ഇതേ അവസ്ഥ തുടരുകയാണെങ്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 2017--18ൽ ഏകദേശം 1700 കോടിയുടെ കുറവുണ്ടാകും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ മദ്യഷോപ്പുകളും ബാറുകളും മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് ലൈസൻസ് ഫീസ് ഇനത്തിൽ 35 കോടിയിലധികം രൂപയുടെ നഷ്ടവും ഉണ്ടാകാനിടയുണ്ടെന്നും വി. ജോയി, ഹൈബി ഈഡൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, അനിൽ അക്കര എന്നിവരെ മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
