Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിന്നൽ സന്ദർശനത്തിൽ കണ്ടത് വൃത്തിഹീനമായ റസ്റ്റ്ഹൗസ്; മാനേജരെ സസ്പെൻഡ് ചെയ്യാൻ മന്ത്രി റിയാസിന്റെ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മന്ത്രി എത്തിയത്. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന് മന്ത്രി ജീവനക്കാരോട് ക്ഷുഭിതനായി.
ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ അത് നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണം. സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
റസ്റ്റ് ഹൗസ് വൃത്തിയാക്കിയിടാത്തതിന് മാനേജർ വിപിനനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഈ രീതിയിൽ ഇനിയും മുന്നോട്ട് പോകാനാവില്ല. നാളെ മുതൽ റസ്റ്റ്ഹൗസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

