ലാപ്ടോപ്പുകൾ, ഐ ഫോണുകൾ, വാച്ചുകൾ; നെടുമ്പാശ്ശേരിയിൽ അവകാശികളെത്താത്ത സാധനങ്ങൾ ലേലത്തിന്
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഉൾപ്പെടെ സാധനങ്ങൾ ലേലംചെയ്യുന്നു. ലാപ്ടോപ്പുകൾ, ഐ ഫോണുകൾ, വാച്ചുകൾ, മൊബൈൽ ഫോണുകൾ, ടെലിഫോൺ അനുബന്ധ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ടി.വി, തേപ്പുപെട്ടികൾ, ക്ലോക്കുകൾ, വിവിധതരം ലൈറ്റുകൾ തുടങ്ങി 202 സാധനങ്ങളാണ് ലേലംചെയ്യുന്നത്.
എല്ലാ സാധനങ്ങളും ഒരുമിച്ചേ കൊടുക്കൂ. ഓരോന്നായി ലേലംകൊള്ളാൻ കഴിയില്ല. കാർഗോ ആയി എത്തിയ സാധനങ്ങളാണിവ. സാധനത്തിന്റെ വിലയേക്കാൾ കൂടുതൽ കസ്റ്റംസ് തീരുവ അടക്കേണ്ടിവന്നാൽ ചിലർ അവ കൈപ്പറ്റാറില്ല. പലവട്ടം നോട്ടീസ് അയച്ചിട്ടും ഉടമസ്ഥർ കൈപ്പറ്റാൻ വരാത്തതിനെത്തുടർന്ന് കെട്ടിക്കിടക്കുന്ന സാധനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

