Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അംഗീകാരമില്ലാത്ത ഹൗസ്​ ബോട്ടുകൾ പിടികൂടണം -ഹൈകോടതി
cancel
Homechevron_rightNewschevron_rightKeralachevron_rightഅംഗീകാരമില്ലാത്ത ഹൗസ്​...

അംഗീകാരമില്ലാത്ത ഹൗസ്​ ബോട്ടുകൾ പിടികൂടണം -ഹൈകോടതി

text_fields
bookmark_border

കൊച്ചി: അംഗീകാരമില്ലാത്ത ഹൗസ്​ ബോട്ടുകൾ പിടികൂടാൻ പരിശോധന കർശനമായി നടപ്പാക്കാൻ കർമ സേനയടക്കം നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന്​ ഹൈകോടതി. അനുമതിയില്ലാത്ത ഹൗസ് ബോട്ടുകൾ പിടികൂടി സൂക്ഷിക്കാനുള്ള യാർഡ്​ ആലപ്പുഴയിൽ ആറുമാസത്തിനകം സജ്ജമാക്കണമെന്നും ജസ്​റ്റിസ്​ എൻ. നഗരേഷ്​ കേരള മാരി ടൈം ബോർഡിനോട്​ നിർദേശിച്ചു. പുന്നമട, വേമ്പനാട് കായലിൽ അനധികൃതമായി പ്രവർത്തിക്കുന്ന വഞ്ചി വീടുകൾക്കെതിരെ നടപടി ആവശ്യ​പ്പെട്ട് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ നൽകിയ ഹരജി തീർപ്പാക്കിയാണ്​ ഉത്തരവ്​.

കേരള മാരിടൈം ബോർഡ്​ നിയമം നിലവിൽ വന്നതോടെ 2019 മേയ് രണ്ടു മുതൽ ആലപ്പുഴയുൾപ്പെ​ടെ ചെറിയ തുറമുഖങ്ങളിലെ ജലയാനങ്ങളുടെ ചുമതല വഹിക്കുന്ന കേരള മാരിടൈം ബോർഡ്​ നടപ്പാക്കുമെന്നറിയിച്ച പരിശോധനകളും നടപടികളും ഹരജിക്കാരുന്നയിക്കുന്ന പ്രശ്നം പരിഹരിക്കാൻ മതിയായതാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധനക്ക്​ കർമസേന, രജിസ്ട്രേഷനില്ലാത്തവയെ കണ്ടെത്തി യോഗ്യത വിലയിരുത്തി രജിസ്ട്രേഷന് നൽകൽ, മൂന്നു മാസത്തിനകം ഓൺലൈൻ ജി.പി.എസ് ട്രാക്കിങ് സംവിധാനം, അംഗീകാരമുള്ള ബോട്ടുകൾക്ക്​ പ്രത്യേക നിറവും ബാർ കോഡുള്ള നമ്പർ പ്ലേറ്റും നൽകൽ തുടങ്ങിയവ ബോർഡി​െൻറ ചുമതലയിലുള്ളതാണ്​.

നിയമാനുസൃതമല്ലാത്ത യാനങ്ങൾ ജില്ല ഭരണ കൂടത്തി​െൻറയും പൊലീസ് മേധാവിയുടെയും സഹകരണത്തോടെ പിടിച്ചിടും. പിടിക്കുന്ന ബോട്ടുകൾ നിർത്തിയിടാനുള്ള യാർഡിന് സ്ഥലം കണ്ടെത്തിയതിനെ തുടർന്ന്​ തുടർനടപടികൾ പുരോഗമിക്കുന്നുണ്ട്. ഖരമാലിന്യ സംസ്കരണത്തിന് റവന്യൂ, വിനോദസഞ്ചാര വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡി​​െൻറയും സഹകരണത്തോടെ വേണ്ടത്ര സൗകര്യമൊരുക്കും.

ബോർഡ്​ നേരത്തേ നടത്തിയ മിന്നൽ പരിശോധനയിൽ 66 ബോട്ടുകൾക്ക്​ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. രജിസ്ട്രേഷനില്ലാത്ത 54 ബോട്ടുകൾക്കെതിരെ നടപടിയെടുത്തു. ആലപ്പുഴയിൽ 713 ഹൗസ് ബോട്ടുകൾക്കാണ് അനുമതിയുള്ളതെന്നും നേരത്തേ സമർപ്പിച്ച വിശദീകരണക്കുറിപ്പിൽ അധികൃതർ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house boat
News Summary - Unauthorized houseboats should be seized - High Court
Next Story