കൊല്ലം: ഫിഷറീസ് വകുപ്പ് മറൈൻ എൻഫോഴ്സ്മെന്‍റെ വിഭാഗം കോസ്റ്റൽ പൊലീസുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ വെട്ടം തെളിച്ച് കൊല്ലം തീരത്ത് മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തു. അഞ്ചുതെങ്ങു സ്വദേശികളായ 5 മത്സ്യ തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു .
പിടിച്ച വള്ളം രാത്രി തന്നെ നീണ്ടകരയിൽ കൊണ്ടുവന്നു. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ ഉണ്ടാവുമെന്ന് ഫിഷറീസ് ഡി.ഡി സുഹൈർ അറിയിച്ചു