Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അംഗീകാരമില്ലാത്ത സ്​കൂളുകൾ അടച്ചുപൂട്ടില്ലെന്ന്​ സർക്കാർ

text_fields
bookmark_border
അംഗീകാരമില്ലാത്ത സ്​കൂളുകൾ അടച്ചുപൂട്ടില്ലെന്ന്​ സർക്കാർ
cancel

കൊച്ചി: അംഗീകാരമില്ലാത്ത സ്​കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടില്ലെന്ന്​ സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്​ടറു​െട ഉത്തരവ്​ നടപ്പാക്കില്ലെന്ന്​ സർക്കാർ ഹൈകോടതിയെ അറിയിച്ചു.

ഉത്തരവ്​ ഉണ്ടാകുന്നതു വരെ സ്​കൂൾ പുട്ടുന്നത്​ ഹൈകോടതി തടഞ്ഞു. സർക്കാർ രണ്ടുമാസത്തിനകം മറുപടി സത്യവാങ്​മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ​അടച്ചുപൂട്ടൽ നോട്ടീസ്​ ലഭിച്ച സ്​കൂൾ അധികൃതരാണ്​ പൊതുവിദ്യാഭ്യാസ ഡയറക്​ടറു​െട ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്​. 

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചും ​െപാതു വിദ്യാഭ്യാസ സംരക്ഷണ യജ്​ഞത്തി​​​​െൻറ ഭാഗമായുമാണ്​ അതത്​ വിദ്യാഭ്യാസ ഒാഫീസർമാർ സ്​കൂളുകൾക്ക്​ അടച്ചുപൂട്ടൽ നോട്ടീസ്​ നൽകിയത്​. സംസ്​ഥാനത്ത്​ 1500ലധികം സ്​കൂ​ളുകൾക്ക്​ ഇത്തരത്തിൽ നോട്ടീസ്​ നൽകിയിരുന്നു. ഇതിനെതിരെയാണ്​ മാനേജ്​മ​​​െൻറുകൾ കോടതിയെ സമീപിച്ചത്​. 

അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്​​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​രു​തെ​ന്നും യോ​ഗ്യ​ത​യി​ല്ലാ​ത്ത അ​ധ്യാ​പ​ക​രെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മു​ള്ള കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്​​ഥ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​ർ​ക്കാ​ർ അ​ട​ച്ചു​പൂ​ട്ട​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നി​ർ​േ​ദ​ശി​ക്കു​ന്ന ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ല സ്​​കൂ​ളു​ക​ളി​ലു​മി​​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. 

ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്​​ഞം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ അ​ട​ച്ചു​പൂ​ട്ട​ൽ നീ​ക്കം സ​ജീ​വ​മാ​യ​ത്. കോ​ഴി​ക്കോ​ട്ട്​ 340ഉം ​വ​യ​നാ​ട്ടി​ൽ 50ഉം ​സ്​​കൂ​ളു​ക​ൾ പ​ട്ടി​ക​യി​ലു​ണ്ട്. അം​ഗീ​കാ​രം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കാ​ത്ത​വ​ക്കാ​ണ്​ നോ​ട്ടീ​സ്​ ​െകാ​ടു​ത്ത​ത്​. അ​തേ​സ​മ​യം, ​മാ​ർ​ച്ച്​ 31 വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ ​െഹെ​കോ​ട​തി​യെ സ​മീ​പി​ച്ച മാ​നേ​ജ്​​മ​​​െൻറു​ക​ൾ അ​നു​കൂ​ല വി​ധി നേ​ടി​യി​രുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsunaided schoolmalayalam newsUnrecognized School
News Summary - Unaided School Can't Shut Down - Kerala News
Next Story