ഭാര്യാപിതാവിന്റെ സംസ്കാരചടങ്ങിന് സമയത്തിനെത്താനായില്ല; പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധിച്ച് വ്യവസായി
text_fieldsതൃശൂർ: ഭാര്യപിതാവിന്റെ സംസ്കാരചടങ്ങിന് സമയത്തിന് എത്താൻ സാധിക്കാത്തതിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിൽ വ്യവസായിയുടെ പ്രതിഷേധം. എൻ.ടി.സി മാനേജിങ് ഡയറക്ടർ വർഗീസ് ജോസാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത 544ൽ അടിപ്പാതയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നത് മൂലം കനത്ത ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് മുലമാണ് താൻ ഭാര്യപിതാവിന്റെ സംസ്കാരത്തിന് സമയത്തിനെത്താതിരുന്നതെന്നാണ് വർഗീസ് ജോസ് പറയുന്നത്.
സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി മണിക്കൂറുകൾക്ക് മുമ്പെ വീട്ടിൽ നിന്നും ഇറങ്ങി. കൊടകരയിലായിരുന്നു ഭാര്യാപിതാവിന്റെ സംസ്കാരചടങ്ങ്. ഉച്ചക്ക് രണ്ടരക്കുള്ള സംസ്കാരച്ചടങ്ങിൽ ഒന്നര മണിക്കൂറോളും വൈകിയാണ് അദ്ദേഹം എത്തിയതെന്നും വർഗീസ് പറഞ്ഞു. റോഡുകൾ നന്നാക്കാതെ താൻ എന്തിനാണ് ടോൾ നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ടോൾ പ്ലാസ ജീവനക്കാർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും 40മിനിറ്റോളം പ്രതിഷേധിച്ചാണ് വർഗീസ് ജോസ് വഴങ്ങിയത്.
മോശം റോഡിൽ ടോൾ പിരിക്കുന്നത് ശരിയാണോയെന്ന് ഹൈകോടതി വാക്കാൽ പരാമർശിച്ചു. അടിപ്പാതകളുടേയും പാലങ്ങളുടേയും നിർമാണം നടക്കുന്നതിനാൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജിയിലാണ് ഹൈകോടതി പരാമർശം. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ടോൾ കരാർ എടുത്തിരിക്കുന കമ്പനിയല്ല നിലവിൽ അടിപ്പാതകളുടെ നിർമാണ പ്രവർത്തനം നടത്തുന്നത് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലും ഇത് പൊതുജനങ്ങൾ അറിയേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാവുമെന്നും അറിയിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇൗ കേസ് കോടതി ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

