കോട്ടുവായ്ക്കുശേഷം വായ അടക്കാനായില്ല; അടിയന്തര വൈദ്യസഹായം നൽകി റെയിൽവേ മെഡിക്കൽ ഓഫിസർ
text_fieldsപാലക്കാട്: കോട്ടുവായ്ക്കുശേഷം വായ അടക്കാനാവാതെ യാത്രക്കാരൻ കുഴഞ്ഞു. അടിയന്തര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷനൽ മെഡിക്കൽ ഓഫിസർ.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കന്യാകുമാരിയിൽനിന്ന് ദിബ്രുഗഢിലേക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസിൽ എത്തിയ യാത്രക്കാരനാണ് ദുരവസ്ഥയുണ്ടായത്. കോട്ടുവായ്ക്കിടെ താടിയെല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുന്ന അവസ്ഥയായിരുന്നു.
ഉടൻതന്നെ റെയിൽവേ ആശുപത്രിയിലെ ഡിവിഷനൽ മെഡിക്കൽ ഓഫിസർ പി.എസ്. ജിതിൻ എത്തി വൈദ്യസഹായം നൽകി. വായ പൂർവസ്ഥിതിയിലായതോടെ യാത്രക്കാരൻ വന്ന ട്രെയിനിൽതന്നെ യാത്ര തുടർന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ടെമ്പോറോമാൻഡിബുലാർ ജോയിന്റ് ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്. കീഴ്ത്താടിയെല്ലിന്റെ 'ബോൾ-ആൻഡ്-സോക്കറ്റ്' സന്ധി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെറ്റിപ്പോകുന്ന അവസ്ഥയാണിത്. ടി.എം.ജെ ഡിസ് ലോക്കേഷൻ സംഭവിച്ചാല്‍ വായ തുറന്ന അവസ്ഥയിൽ ലോക്ക് ആവുക, വേദന, സംസാരിക്കാനും വായ അടയ്ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

