Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.​ഐ.ആർ ജോലി സമ്മർദ്ദം താങ്ങാനാവാതെ പറവൂരിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു

text_fields
bookmark_border
എസ്.​ഐ.ആർ ജോലി സമ്മർദ്ദം താങ്ങാനാവാതെ പറവൂരിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു
cancel
Listen to this Article

കൊച്ചി: എസ്.ഐ.ആർ ജോലി സമ്മർദം മൂലം കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്.എൻ.എം കോളേജിലെ ക്ലാർക്കുമായ ഷിജി (49) ആണ് സ്വയം ജീവനൊടുക്കിയത്.

ശനിയാഴ്ച പുലർച്ചെ കോളജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങിവന്നത് ഷിജിയെ മാനസികമായി തളർത്തിയിരുന്നതായും ജോലി ഭാരത്തെക്കുറിച്ച് ഇദ്ദേഹം സഹപ്രവർത്തകരോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു.

പ്രിൻസിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ബി.എൽ.ഒമാർ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച് നേരത്തെയും വ്യാപക പരാതികൾ ഉയർന്നിരുന്നു. ബി.എൽ.ഒമാരുടെ ജോലി സമ്മർദം കുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unable to bear the pressure of SIR work, BLO commits suicide in Paravur
Next Story