യു.എൻ.എ ക്രമക്കേട്: ആദ്യ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ആദ്യം അന്വേഷണം നടത്തിയ ഉദ ്യോഗസ്ഥെൻറ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി. സംഘടനയുടെ ശക്തി തകർക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതികളായ യു.എൻ.എ ദേശീയ പ്രസിഡൻറ് എം. ജാസ്‌മിൻ ഷാ, ഷോബി ജോസഫ്, നിതിൻ മോഹൻ, പി. ഡി ജിത്തു എന്നിവർ നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി. ഉബൈദിെൻറ ഉത്തരവ്.
സംഘടനയുടെ ഫണ്ടിൽ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് ആദ്യം നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്. യു.എൻ.എയുടെ ഓഡിറ്റ് റിപ്പോർട്ടിലും ഇത്തരമൊരു ക്രമക്കേട് സംബന്ധിച്ച് പരാമർശമില്ല. ചില തൽപര കക്ഷികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് കേസിന് പിന്നിൽ. പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതും ദുരുദ്ദേശ്യത്തോടെയുള്ളതുമാണ്. നിലവിലെ അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തിൽ എഫ്.െഎ.ആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
2019 ഏപ്രിൽ 11നാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതി യു.എൻ.എ എ.ഡി.ജി.പിക്ക് നൽകുന്നത്. ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. ഇതിന് ശേഷമാണ് മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. പരാതിയുടെ പകർപ്പും ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിനൊപ്പം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
