Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.​എ​ൻ...

യു.​എ​ൻ പ്ര​തി​നി​ധി​ക​ൾ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ച യു.​എ​ൻ പ്ര​തി​നി​ധി​ക​ൾ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ച യു.​എ​ൻ പ്ര​തി​നി​ധി​ക​ൾ മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

കൊ​ടു​ങ്ങ​ല്ലൂ​ർ: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ സം​ഘം ഇ​ന്ത്യ​യി​ലെ ആ​ദ്യ ജു​മാ​മ​സ്ജി​ദാ​യ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ചു.

ആ​ഫ്രി​ക്ക​ൻ-​ഏ​ഷ്യ​ൻ റൂ​റ​ൽ ഡെ​വ​ല​പ്മെൻറ് (ആ​ർ​ഡോ) അ​സി. സെ​ക്ര​ട്ട​റി റാ​മി മ​ഹ​മൂ​ദ് അ​ബ്ദു​ൽ ഹാ​ലിം, ആ​ർ​ഡോ ഇ​ന്ത്യ​യി​ലെ ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഖു​ഷ്നൂ​ദ് അ​ലി, ന​ജ്‌​മു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് ചേ​ര​മാ​ൻ മ​സ്ജി​ദ് സ​ന്ദ​ർ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ എ​ത്തി​യ സം​ഘം മ​സ്ജി​ദി​ന്റെ നി​ർ​മി​തി​യും ച​രി​ത്ര​പ്രാ​ധാ​ന്യ​വും കാ​ല​പ്പ​ഴ​ക്ക​വു​മെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞു.

ചേ​ര​മാ​ൻ മ​സ്ജി​ദ് ചീ​ഫ് ഇ​മാം ഡോ. ​സ​ലിം ന​ദ്‌​വി, മ​സ്ജി​ദ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​യ്യൂം, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​അ​ബ്ദു​ൽ റ​ഹി​മാ​ൻ, ജോ​യന്റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ക​രീം, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ർ റ​ഷീ​ദ്, മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ നാ​സ​ർ, ഹൈ​ദ്രോ​സ് എ​ന്നി​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheraman juma masjidUN Representatives
News Summary - UN representatives visited Cheraman Juma Masjid
Next Story