തിരുവനന്തപുരം: കേടുപാടുകൾ ഇല്ലാത്ത റോഡിൽ അറ്റകുറ്റപണി നടത്തി എന്ന പരാതിയിൽ മൂന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉത്തരവിട്ടത്.
പി.ഡബ്ല്യു.ഡി കൊട്ടാരക്കര റോഡ് സെക്ഷൻ ഓവർസിയർ അർച്ചന പങ്കജ്, അസിസ്റ്റന്‍റ് എൻജിനീയർ എസ്. ബിജു, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ. ജലജ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.