Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാസ്​പോർട്ട്​...

പാസ്​പോർട്ട്​ ഉദ്യോഗസ്​ഥരുടെ തെറ്റായ നടപടി; കുടുംബത്തിന്​ ഉംറ യാത്ര മുടങ്ങി

text_fields
bookmark_border
പാസ്​പോർട്ട്​ ഉദ്യോഗസ്​ഥരുടെ തെറ്റായ നടപടി; കുടുംബത്തിന്​ ഉംറ യാത്ര മുടങ്ങി
cancel

കോ​ഴി​ക്കോ​ട്​: പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ തെ​റ്റാ​യ ന​ട​പ​ടി കാ​ര​ണം കു​ടും​ബ​ത്തി​ന്​ ഉം​റ യാ​ത്ര മു​ട​ങ്ങി. കോ​ഴി​ക്കോ​ട്​ അ​ര​ക്കി​ണ​ർ ​െഎ​ഷാ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്​ ആ​ഷി​ഖ്​ ഇ​ല്യാ​സി​നും കു​ടും​ബ​ത്തി​നു​മാ​ണ്​ ദു​ര​നു​ഭ​വം. മാ​സ​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പി​ന്​ ശേ​ഷം യാ​ത്ര​ക്ക്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ, 2019 വ​രെ കാ​ലാ​വ​ധി​യു​ള്ള പാ​സ്​​പോ​ർ​ട്ടി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ തെ​റ്റാ​യി ‘കാ​ൻ​സ​ൽ’ സീ​ൽ അ​ടി​ച്ച​താ​ണ്​ പ്ര​ശ്​​ന​മാ​യ​ത്.

മേ​യ്​ നാ​ലി​ന്​ ഒ​മാ​ൻ വ​ഴി ജി​ദ്ദ​യി​ലേ​ക്ക്​ പു​റ​പ്പെ​ടാ​ൻ ഭാ​ര്യ, നാ​ല്​ മ​ക്ക​ൾ, ഭാ​ര്യാ​മ​ാതാ​വ്​ എ​ന്നി​വ​രോ​ടൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി ബോ​ർ​ഡി​ങ്, ല​ഗേ​ജ്​ നീ​ക്കം എ​ന്നി​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി എ​മി​ഗ്രേ​ഷ​ൻ പോ​യ​ൻ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ആ​ഷി​ഖി​െ​ൻ​റ ഭാ​ര്യ ​െഎ​ഷ റി​ന​യു​ടെ പാ​സ്​​പോ​ർ​ട്ടി​ലെ കാ​ൻ​സ​ൽ സീ​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ യാ​ത്ര നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്ക്​ വേ​ണ്ടി ക​ു​ടും​ബം മേ​യ്​ മൂ​ന്നി​ന്​ രാ​ത്രി 12 മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ  കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഉം​റ യാ​ത്ര​ക്ക്​ കു​ട്ടി​ക​ൾ​ക്ക്​ പാ​സ്​​പോ​ർ​ട്ടി​ന്​ അ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ്​ 2019 ഏ​പ്രി​ൽ 30 വ​രെ കാ​ലാ​വ​ധി​യു​ള്ള ​െഎ​ഷ റി​ന​യ​ു​ടെ പാ​സ്​​പോ​ർ​ട്ടി​ൽ അ​ധി​കൃ​ത​ർ തെ​റ്റാ​യി കാ​ൻ​സ​ൽ സീ​ൽ അ​ടി​ച്ച​ത്. യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​ദ്യം മു​ത​ൽ തു​ട​ങ്ങേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ കു​ടും​ബം.

പ​രാ​തി​യു​മാ​യി  സ​മീ​പി​ച്ച​പ്പോ​ൾ, അ​ബ​ദ്ധം സ​മ്മ​തി​ച്ച അ​ധി​കൃ​ത​ർ ഉ​ട​ൻ പു​തി​യ പാ​സ്​​പോ​ർ​ട്ട്​ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, സ​മ​യ, സാ​മ്പ​ത്തി​ക ന​ഷ്​​ട​ത്തി​നും മാ​ന​സി​ക പ്ര​യാ​സ​ത്തി​നും പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ നി​യ​മ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങാ​നു​ള​ള നീ​ക്ക​ത്തി​ലാ​ണ്​ കു​ടും​ബം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umra yatra
News Summary - umra yatra
Next Story