Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ മർദിച്ച്​...

ഭാര്യയെ മർദിച്ച്​ അവശയാക്കി സുഹൃത്തിനെ ഏൽപിച്ചു, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു; പ്രതി താജുദ്ദീനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി

text_fields
bookmark_border
ഭാര്യയെ മർദിച്ച്​ അവശയാക്കി സുഹൃത്തിനെ ഏൽപിച്ചു, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു; പ്രതി താജുദ്ദീനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി
cancel
camera_alt

ഭര്‍ത്താവ് മര്‍ദിച്ച് കൊലപ്പെടുത്തിയ യുവതി താമസിച്ച വീര്യമ്പ്രത്തെ സുഹൃത്തി​െൻറ വാടക വീട്ടില്‍ ബാലുശ്ശേരി പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നു

എ​ക​രൂ​ല്‍: മ​ര്‍ദ​ന​മേ​റ്റ നി​ല​യി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​നി ഉ​മ്മു​കു​ല്‍സു​വി​‍െൻറ (31) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഭ​ർ​ത്താ​വ് മ​ല​പ്പു​റം എ​ട​രി​ക്കോ​ട് കു​ഴ​പ്പ​കോ​വി​ല​ക​ത്ത് താ​ജു​ദ്ദീ​നെ ക​ണ്ടെ​ത്താ​ന്‍ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

ഇ​യാ​ളു​ടെ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്ന്‍ ല​ഭി​ച്ച വി​വ​ര​ത്തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സ് ഇ​യാ​ള്‍ക്കാ​യി വ​ല​വി​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ത​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ പൊ​ലീ​സി​‍െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​യാ​ള്‍ വ​ല​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ടെ​ങ്കി​ലും പൊ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ശ​രീ​ര​മാ​സ​ക​ലം മ​ര്‍ദ​ന​മേ​റ്റ് അ​വ​ശ​യാ​യ യു​വ​തി​യെ കോ​ഴി​ക്കോ​ട് വീ​ര്യ​മ്പ്ര​ത്തു​ള്ള സു​ഹൃ​ത്ത് സി​റാ​ജു​ദ്ദീ​നെ ഏ​ൽ​പി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഭ​ര്‍ത്താ​വ് താ​ജു​ദ്ദീ​ന്‍ ഒ​ളി​വി​ൽ പോ​യി. ഭാ​ര്യ​യെ സം​ശ​യി​ച്ചി​രു​ന്ന താ​ജു​ദ്ദീ​ൻ ഉ​മ്മു​കു​ൽ​സു​വി​നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി ഇ​യാ​ളു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് താ​ജു​ദ്ദീ​ന്‍ കു​ടും​ബ സ​മേ​തം സു​ഹൃ​ത്ത് സി​റാ​ജു​ദ്ദീ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ര്യ​മ്പ്ര​ത്തെ വാ​ട​ക വീ​ട്ടി​ല്‍ എ​ത്തി​യ​ത്. സി​റാ​ജു​ദ്ദീ​‍െൻറ ഭാ​ര്യ​യും ര​ണ്ടു വ​യ​സ്സാ​യ കു​ട്ടി​യും ചി​കി​ത്സ​ക്ക് നാ​ട്ടി​ല്‍ പോ​യി​രു​ന്നു. താ​ജു​ദ്ദീ​ന്‍ ഇ​ട​ക്കി​ടെ കു​ടും​ബ​സ​മേ​തം വീ​ര്യ​മ്പ്ര​ത്തു​ള്ള ഈ ​വീ​ട്ടി​ല്‍ വ​രു​ന്ന​തി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ താ​ജു​ദ്ദീ​ന്‍ ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും കൂ​ട്ടി നാ​ട്ടി​ല്‍ പോ​യി. നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു. വൈ​കീ​ട്ട്​ മ​ര്‍ദ​ന​മേ​റ്റ് അ​വ​ശ​യാ​യ ഭാ​ര്യ​യെ​യും കൂ​ട്ടി കാ​റി​ല്‍ വീ​ണ്ടും വീ​ര്യ​മ്പ്ര​ത്ത് എ​ത്തി​യ താ​ജു​ദ്ദീ​ന്‍, ബാ​ലു​ശ്ശേ​രി പ​ന​ങ്ങാ​ട് തി​രു​വാ​ഞ്ചേ​രി പൊ​യി​ലി​ല്‍ കോ​ഴി​ക്ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന സി​റാ​ജു​ദ്ദീ​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​റാ​ജു​ദ്ദീ​നാ​ണ് യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ മ​രി​ച്ചി​രു​ന്നു. ഉ​മ്മു​കു ൽ​സു​വി‍െൻറ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റി​രു​ന്നു. പേ​ശി​ക​ളും അ​സ്ഥി​ക​ളും മ​ര്‍ദ​ന​ത്തെ​ത്തു​ട​ര്‍ന്ന് ത​ക​ര്‍ന്നി​ട്ടു​ണ്ട്. വാ​യി​ൽ എ​ന്തോ രാ​സ​വ​സ്തു ഒ​ഴി​ച്ച​താ​യും പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​റ​ന്‍സി​ക് വി​ഭാ​ഗ​വും പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ശ​നി​യാ​ഴ്ച പൂ​ട്ടി​യ വാ​ട​ക വീ​ട് ഞാ​യ​റാ​ഴ്ച സി​റാ​ജു​ദ്ദീ​ന് കൈ​മാ​റി.

Show Full Article
TAGS:Ummukulsu murder familicide 
News Summary - Ummukulsu murder; police searching for Tajuddin
Next Story